പ്രവാസി ക്ഷേമ പദ്ധതി: റിസോഴ്സ് പേഴ്സൻ വർക്ക്ഷോപ്
text_fieldsദോഹ: 'പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം' എന്ന തലക്കെട്ടിൽ കൾചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻ വർക്ക്ഷോപ് സംഘടിപ്പിച്ചു. നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീം തുടങ്ങിയവ പരിചയപ്പെടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ്.
സാധാരണക്കാരായ പ്രവാസികൾക്ക് ക്ഷേമ, പെന്ഷന് പദ്ധതികൾ വിശദമായി പരിചയപ്പെടുത്താനും അതില്‍ അംഗത്വമെടുക്കുന്നതിന് അവരെ സഹായിക്കാനും ഖത്തറിലെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം റിസോഴ്സ് പേഴ്സനുകള്ക്കാണ് പരിശീലനം നല്‍കിയത്. കള്‍ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് വര്‍ക്ക്ഷോപ് ഉദ്ഘാടനം ചെയ്തു. കൾചറൽ ഫോറം നോർക്ക - പ്രവാസി ക്ഷേമ ബോർഡ് പദ്ധതികളുടെ ചുമതലയുള്ള ഉവൈസ് എറണാകുളം വർക്ക്ഷോപ്പിന് നേതൃത്വം നൽകി. കാമ്പയിന് ജനറല്‍ കൺവീനർ ഫൈസൽ എടവനക്കാട് പരിപാടികൾ വിശദീകരിച്ചു. കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന് അധ്യക്ഷത വഹിച്ചു. കള്‍ചറല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റിയംഗം രാധാകൃഷ്ണന് സ്വാഗതവും സെക്രട്ടറി സിദ്ദീഖ് വേങ്ങര സമാപന പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.