പ്രവാസി ക്ഷേമപദ്ധതികൾ: കാമ്പയിൻ ജില്ലതല ഉദ്ഘാടനങ്ങൾ
text_fieldsദോഹ: 'പ്രവാസി ക്ഷേമപദ്ധതികൾ അറിയാം' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ കോഴിക്കോട് ജില്ലതല ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് നിർവഹിച്ചു. സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഉപഭോക്താക്കളില്ലാതെ പോകുന്ന അവസ്ഥ ഇനി ഉണ്ടാവരുതെന്നും സംസ്ഥാനത്തിന് വിദേശ നാണ്യം നല്കുന്ന പ്രവാസികളുടെ അവകാശമാണ് ഈ പദ്ധതികളെന്നും ക്ഷേമപെന്‍ഷനുകള്‍ ആകർഷണീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് കാമ്പയിന് വിശദീകരിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റുമാരായ സക്കീന അബ്ദുല്ല, അഡ്വ. ഇഖ്ബാല്‍, അഫ്സല് ചേന്ദമംഗലൂര്‍, ജില്ല ജനറല്‍ സെക്രട്ടറി യാസര്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നൗഷാദിനെ ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് പൊന്നാടയണിയിച്ചു.
എറണാകുളം ജില്ലാതല ഉദ്ഘാടനം കാമ്പയിന് ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് നിർവഹിച്ചു. അഫ്സല് അബ്ദുല കരീം അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ സാദിഖ്, വൈസ് പ്രസിഡന്റ് ശുഐബ് കൊച്ചി, ടി.കെ. സലീം, വിവിധ മണ്ഡലം ഭാരവാഹികളായ മസൂദ് മഞ്ഞപ്പെട്ടി, ജഫീദ് മാഞ്ഞാലി, സൈഫുദ്ദീൻ കൊച്ചി തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. റംസി തലശ്ശേരി കാമ്പയിന് വിശദീകരിച്ചു. ജില്ല പ്രസിഡന്റ് ശുഐബ് ടി.കെ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ആസാദ്, നിസാര്‍ കെ.വി തുടങ്ങിയവര്‍ സംസാരിച്ചു.
നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീം തുടങ്ങിയവ പരിചയപ്പെടുത്തുക, അംഗങ്ങളാവുന്നതിനുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പാക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൾച്ചറൽ ഫോറം ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന കാമ്പയിന് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.