ബയോഡേറ്റ ആകര്‍ഷകമാക്കാന്‍ പരിശീലനവുമായി പ്രവാസി വെല്‍ഫെയര്‍
text_fieldsദോഹ: തൊഴിലന്വേഷകര്‍ക്കായി പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്.ഡി വകുപ്പിന്റെ കീഴില്‍ മികച്ച ബയോഡേറ്റകള്‍ തയാറാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പുതിയ സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബയോഡേറ്റ ഫിൽട്ടറിങും സോർട്ടിങ്ങും ചെയ്ത് ജോലിക്കാരെ തിരഞ്ഞെടുക്കുന്ന രീതികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഓരോ ജോലിക്കും അനുയോജ്യമായ ബയോഡേറ്റകള്‍ ആകര്‍ഷകമായ രീതിയില്‍ തയാറാക്കുന്നതിനനുഗുണമായ പരിശീലനം ശിൽപശാലയില് നല്കി.
സി.ജി ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് തുമാമ വൈബ്രന്റ് കൺസൾട്ടൻസി ഹാളിൽ നടത്തിയ പരിപാടിയില്‍ സിജി കരിയര്‍ റിസോഴ്സ് പേഴ്സൻ സക്കീര്‍ ഹുസൈന് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി വെല്‍ഫെയര്‍ ആക്ടിങ് പ്രസിഡന്റ് റഷീദ് അലി ശിൽപശാല ഉദ്ഘാടനം ചെയ്തു.
പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്.ഡി വിങ് കണ്‍വീനര്‍ മുനീഷ് എ.സി അധ്യക്ഷത വഹിച്ചു. എച്ച്.ആര്.ഡി വിങ് കോഓഡിനേറ്റര്‍ അഫീഫ ഹുസ്ന സ്വാഗതവും ഷകീബ് അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. റാദിയ അബ്ദുറസാഖ്, നിയാസ് കൊല്ലം, ശിബ്ലി മഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.