നീരജിൻെറ സ്വർണം ആഘോഷമാക്കി പ്രവാസികളും
text_fieldsഒളിമ്പിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയുടെ സ്വർണനേട്ടത്തിൽ സന്തോഷം പങ്കുവെക്കുന്ന ഖത്തറിലെ മലയാളി ആരാധകർ
ദോഹ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടം ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണമണിഞ്ഞ വാർത്തകൾക്കു പിന്നാലെ, സമൂഹ മാധ്യമങ്ങളിലായിരുന്നു ആദ്യ ആഘോഷങ്ങൾ.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരസ്യമായ ആഘോഷങ്ങളൊന്നും സാധ്യമായിരുന്നില്ല. ഇതിനിടയിലും താമസസ്ഥലങ്ങളിലും റൂമുകളിലുമായി മലയാളികൾ ഉൾപ്പെടെയുള്ളവർ നീരജിൻെറ സ്വർണത്തിളക്കത്തിൻെറ സന്തോഷം പങ്കുവെച്ചു.
ഖത്തറിലെ ഫേസ്ബുക്ക് കൂട്ടായ്മയായ 'ഖത്തർ മലയാളീസ്' നേതൃത്വത്തിൽ ആസ്പൈർ സോണിൽ കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു.
നംഷീർ ബദെരി, നൗഫൽ കട്ടുപ്പാറ, ബിലാൽ, ഷബീർ, ഇർഫാൻ പകര, നിയാസ് കൈപ്പേങ്ങൽ, ജിജോ, സജീഷ്, ജെബിൻ, അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.