Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസിക​ളേ,...

പ്രവാസിക​ളേ, പുതുസംരംഭങ്ങൾ തുടങ്ങാം​

text_fields
bookmark_border
പ്രവാസിക​ളേ, പുതുസംരംഭങ്ങൾ തുടങ്ങാം​
cancel

ദോഹ: കോവിഡ്​ മൂലം ഏറെ പ്രവാസികളാണ്​ വിവിധ പ്രയാസങ്ങൾ നേരിട്ട്​ നാട്ടിലേക്ക്​ മടങ്ങിയത്​. നാട്ടിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്​ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുകയാണ്​ കേരള സർക്കാറിൻെറ നോർക്കയും കേരള സ്​റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം). ഇവ സംയുക്തമായി നടപ്പാക്കുന്ന നോർക്ക പ്രവാസി സ്​റ്റാർട്ടപ്പ് പ്രോഗ്രാം (എൻ.പി.എസ്.പി) വഴി പ്രവാസികൾക്ക്​ പുതുസംരംഭങ്ങൾ തുടങ്ങാം.

പ്രവാസികളുടെ പ്രഫഷനൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനാണ്​ പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്​ടിക്കുന്നതിന് സമാനമനസ്​കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് നെറ്റ്​വർക്കും ഇൻവെസ്​റ്റർ നെറ്റ്​വർക്കും രൂപവത്​കരിക്കും.

ടെക്നോളജി സ്​റ്റാർട്ടപ്പുകളുമായി മാർഗനിർദേശത്തിനും കൺസൽട്ടിങ്ങിനുമുള്ള അവസരങ്ങൾ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്​റ്റാർട്ടപ്പ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽകും.

അനുയോജ്യരായ ആളുകളെ സ്ക്രീനിങ്​ കമ്മിറ്റിയിലൂടെ തെരഞ്ഞെടുത്ത്​ മൂന്നുമാസത്തെ പ്രോഗ്രാമി​െൻറ ഭാഗമാക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്​പാ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്​ട്​ ഫോർ റിട്ടേൺ എമിഗ്രൻറ്​സി​െൻറ (എൻ.ഡി.പി.ആർ.ഇ.എം) സാമ്പത്തിക സഹായത്തിന്​ അർഹതയുണ്ടായിരിക്കും.

ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്​സിഡിയോടെ (പരമാവധി മൂന്ന്​ ലക്ഷം രൂപ) വായ്​പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്നു​ ശതമാനം പലിശ ഇളവും ലഭിക്കും.കുറഞ്ഞത് രണ്ടുവർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ, താമസിക്കുകയോ ചെയ്​ത്​ കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് നോർക്ക പ്രവാസി സ്​റ്റാർട്ടപ്പ് പ്രോഗ്രാമിലേക്കു അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും norkapsp.startupmission.in എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതൽ രാത്രി 8 വരെ) (കേരള സ്​റ്റാർട്ടപ്പ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്​ഡ്​ കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.

പ്രയാജന​െപ്പടുത്താം നോർക്കയുടെ പ്രവാസി സഹായ പദ്ധതികൾ

കേരള സർക്കാറി​െൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ്​ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്​. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്​, യു.എ.ഇ, ഒമാൻ, ബഹ്​റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്​. ഇത്രമാത്രം കേരളീയർ വിദേശത്ത്​ പണിയെടുക്കുന്നതിനാലാണ്​ 1996 ഡിസംബർ ആറിന്​ സംസ്​ഥാനസർക്കാർ നോർക്ക എന്ന വകുപ്പുതന്നെ രൂപവത്​കരിക്കുന്നത്​.

ഡിപ്പാർട്ട്​മെൻറ്​ ഒാഫ്​ നോൺ റെസിഡൻറ്​ കേരളൈറ്റ്​സ്​ അഫയേഴ്​സ്​ എന്നതി​െൻറ ചുരുക്കപ്പേരാണ്​ NORKA എന്നത്​. ഇന്ത്യയിലെ ഇതരസംസ്​ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ ജോലിചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്​നങ്ങൾ പരിഹരിക്കുകയെന്നതാണ്​ ലക്ഷ്യം. നോർക്കക്ക്​ കീഴിലുള്ള പബ്ലിക്​ സെക്​ടർ വിഭാഗമാണ്​ നോർക്ക റൂട്ട്​സ്​. സർക്കാറി​െൻറ വിവിധ പദ്ധതികൾ നടത്താനായി നോർക്ക റൂട്​സ്​ അല്ലാത്ത മറ്റൊരു വിഭാഗം നോർക്കക്ക്​ ഇല്ല. വിദേശ ജോലിക്ക്​ ആളുകളെ റിക്രൂട്ട്​ ചെയ്യാനുള്ള ഏജൻസിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തി​െൻറ പ്രൊട്ടക്​ടർ ജനറൽ ഒാഫ്​ എമിഗ്രൻറ്​സ്​ വിഭാഗം നോർക്കറൂട്​സിനെ തെരഞ്ഞെടുത്തിട്ടുണ്ട്​.

രണ്ടുവർഷത്തെ പ്രവാസമു​ണ്ടോ, തുടങ്ങാം സംരംഭങ്ങൾ

നോർക്ക നേരിട്ട്​ പ്രവാസികൾക്കായി നടത്തുന്ന പദ്ധതിയാണ് എൻ.ഡി.പി.ആർ.ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നോ​ര്‍ക്ക ഡി​പ്പാ​ര്‍ട്ട്മെ​ൻറ്​ പ്രോ​ജ​ക്ട് ഫോ​ര്‍ റി​ട്ടേ​ണ്‍ എ​മി​ഗ്ര​ൻറ്​​സ്. 20 ല​ക്ഷം രൂ​പ​വ​രെ മൂ​ല​ധ​ന ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ക്ക് 15ശതമാനം മൂ​ല​ധ​ന സ​ബ്സി​ഡി അഥവാ പ​ര​മാ​വ​ധി മൂന്നുല​ക്ഷം രൂ​പ വ​രെയാണ്​ പദ്ധതി വഴി നൽകുക.

സഹായം ലഭിക്കുന്ന വിവിധ മേഖലകൾ

കാ​ര്‍ഷി​ക വ്യ​വ​സാ​യം: കോ​ഴി വ​ള​ര്‍ത്ത​ല്‍ (മു​ട്ട​ക്കോ​ഴി, ഇ​റ​ച്ചി​ക്കോ​ഴി), മ​ത്സ്യ​കൃ​ഷി (ഉ​ള്‍നാ​ട​ന്‍ മ​ത്സ്യകൃ​ഷി, അ​ല​ങ്കാ​ര മ​ത്സ്യകൃ​ഷി), ക്ഷീ​രോ​ൽപാ​ദ​നം, ഭ​ക്ഷ്യ സം​സ്ക​ര​ണം, സം​യോ​ജി​ത കൃ​ഷി, ഫാം ​ടൂ​റി​സം, ആ​ടുവ​ള​ര്‍ത്ത​ല്‍, പ​ച്ച​ക്ക​റി കൃ​ഷി, പു​ഷ്പ​കൃ​ഷി, തേ​നീ​ച്ച വ​ള​ര്‍ത്ത​ല്‍ തു​ട​ങ്ങി​ കൃഷിയുമായി ബന്ധപ്പെട്ട മേഖലകൾ.

ക​ച്ച​വ​ടം: (സാധാരണ ഗതിയിൽ വ്യാപാരമെന്ന ഗണത്തിൽ വരുന്നവ. പലചരക്ക്​ കടയടക്കമുള്ളവ)

ആളുകൾക്കും മറ്റും സേ​വ​ന​ങ്ങ​ള്‍ നൽകുന്ന സംരംഭങ്ങൾ: (വാഹനങ്ങളുടെ വർക്​ഷോ​പ്പ്, റ​സ്​റ്റാ​റ​ൻറു​ക​ള്‍, ടാ​ക്സി സ​ർവിസു​ക​ള്‍, ഹോം​സ്​റ്റേ തു​ട​ങ്ങി​യ​വ)

ഉ​ൽപാ​ദ​നമേഖലയിലെ ചെ​റു​കി​ട-ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍: (പൊ​ടി​മി​ല്ലു​ക​ള്‍, ബേ​ക്ക​റി ഉ​ൽപന്ന​ങ്ങ​ള്‍, ഫ​ര്‍ണി​ച്ച​ർ-ത​ടി​വ്യ​വ​സാ​യം, സ​ലൂ​ണു​ക​ള്‍, പേ​പ്പ​ര്‍ ക​പ്പ്, പേ​പ്പ​ര്‍ റീ​സൈ​ക്ലിങ്​, ച​ന്ദ​ന​ത്തി​രി, ക​മ്പ്യൂ​ട്ട​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ).

എൻ.ഡി.പി.ആർ.ഇ.എം. പദ്ധതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന നോർക്കയുടെ ഫോൺ നമ്പറുകൾ: 0471 2770534, 2770551, 2770511. ഇ മെയിൽ: ndprem.norka@kerala.gov.in, nbfc@norkaroots.net

സാന്ത്വന, ചെയർമാൻ ഫണ്ട്​, കാരുണ്യം

നോർക്കയുടെ ചുമതലയുള്ള മന്ത്രിയുടെ പ്രവാസികൾക്കുള്ള പ്രത്യേക സഹായനിധിയാണ്​ 'സാന്ത്വന'. തിരിച്ചെത്തിയ നിലവിൽ വിദേശത്ത്​ ജോലി ചെയ്യാത്തവർക്കാണ്​ ഇതിലൂടെ സഹായം ലഭിക്കുക.

പ്രവാസികൾക്കോ അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ കാൻസർ, ഹൃദയ ശസ്​ത്രക്രിയ, കിഡ്​നി രോഗം തുടങ്ങിയവക്ക്​ ചികിത്സാചെലവുകൾക്കായി 50,000 രൂപ വരെ ലഭിക്കും

തിരിച്ചെത്തിയ പ്രവാസികൾ മരിച്ചാലുള്ള ധനസഹായം പരമാവധി 1,00,000 രൂപ വരെ.

പ്രവാസികളുടെ പെൺമക്കളുടെ വിവാഹ ചെലവുകൾക്ക്​ 15,000 രൂപ വരെ.

അംഗവൈകല്യമോ മറ്റോ സംഭവിക്കുന്ന ഘട്ടത്തിൽ കൃത്രിമ കാലുകൾ, ഉൗന്നുവടി, വീൽചെയർ തുടങ്ങിയവ വാങ്ങുന്നതിന്​ 10,000 രൂപ വരെ കിട്ടും.

നോ​ർ​ക്ക-​റൂ​ട്ട്സ്​ ചെ​യ​ർ​മാ​ൻ ഫണ്ടാണ്​ പ്രവാസികൾക്ക്​ ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു പദ്ധതി. നോർക്കയുടെ ഡയറക്​ടർ ബോർഡ്​ നടത്തുന്ന പദ്ധതിയാണിത്​. സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ നടത്തുന്ന നോർക്കക്ക്​ ഇതിലൂടെ ലഭിക്കുന്ന വരുമാനത്തി​െൻറ 10 ശതമാനം തുകയാണ്​ ഇൗ ഫണ്ടിലേക്ക്​ നീക്കിവെക്കുന്നത്​.

ചുരുങ്ങിയത്​ രണ്ടുവർഷം വിദേശത്ത്​ ഉണ്ടായിരുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷത്തിൽ കൂടാത്തവർക്ക്​ അപേക്ഷിക്കാം. പ്രവാസിയുടെ ആശ്രിതനും സഹായത്തിന്​ അർഹതയുണ്ട്​.

ചി​കി​ത്സാസഹാ​യം, മ​ര​ണാ​ന​ന്ത​ര​സ​ഹാ​യം എ​ന്നി​വ ന​ൽ​കി​ വ​രു​ന്നു. എന്നാൽ 'സാ​ന്ത്വ​ന പ​ദ്ധ​തി' വ​ഴി ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​ർ​ക്ക് ചെ​യ​ർ​മാ​ൻ ഫണ്ട്​ ​വ​ഴി ആ​നു​കൂ​ല്യ​ം ല​ഭി​ക്കില്ല. ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ സ​ഹാ​യം ല​ഭി​ക്കു​കയുമില്ല.

പ്രവാസി മലയാളികൾ വിദേശത്ത്​ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായമാണ്​ 'കാരുണ്യം'​ പദ്ധതി വഴി ലഭിക്കുക. ചെലവായതിലേക്ക്​ 50,000 രൂപയാണ്​ ഇൗ പദ്ധതിയിലൂടെ ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriatesNorkkastart new ventures
Next Story