എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് കാർണിവല്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കം
text_fieldsദോഹ: എക്സ്പാറ്റ് സ്പോർട്ടിവ് സ്പോർട്സ് കാർണിവലിനോടനുബന്ധിച്ചുള്ള ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമായി. റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ ആരംഭിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ 400 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ വെള്ളിയാഴ്ച അരങ്ങേറും. സ്പോര്‍ട്സ് കാര്‍ണിവലിന്റെ ലോഗോ ബ്രസീലിയന്‍ ഫുട്ബാളറും അല്‍ അറബിയുടെ സ്റ്റാര്‍ സ്ട്രൈക്കറുമായ റഫിഞ്ഞോ അനാച്ഛാദനം ചെയ്തു. ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 2022 പേര് ഗോള്‍ വലയം നിറക്കുന്ന പരിപാടി വെള്ളിയാഴ്ച റഫിഞ്ഞോ ഉദ്ഘാടനം ചെയ്യും. ഖത്തറിന്റെ ഒളിമ്പ്യനും മുന്‍ ജിംനാസ്റ്റിക് താരവുമായ മാലിക് മുഹമ്മദ് അല്‍ യഹ്രി, ഹമദ് മെഡിക്കല്‍ കോർപറേഷൻ ക്യു.ആർ.ഐ ഡയറക്ടര്‍ ഡോ. മുനാ അൽ മസ്ലമാനി, ഖത്തർ റെഡ്ക്രസന്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുന അൽ സുലൈതി, ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പ്രതിനിധികളായ അബ്ദുല്ല മുഹമ്മദ് ദോസരി, ഈസ അൽ ഹറമി, ജനറേഷൻ അമേസിങ് പ്രതിനിധി ഹമദ് അബ്ദുൽ അസീസ് തുടങ്ങിയവരും ഇന്ത്യന്‍ എംബസി അപെക്സ് ബോഡി ഭാരവാഹികളും അതിഥികളായി സംബന്ധിക്കും.
കാർണിവലിന്റെ ജഴ്സി ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് പ്രകാശനം ചെയ്തു. കള്‍ചറല്‍ ഫിയസ്റ്റ വൈകീട്ട് മൂന്ന് മണി മുതല്‍ അരങ്ങേറും. സിനിമതാരം ഹരിപ്രശാന്ത് വര്‍മ ഉദ്ഘാടനം ചെയ്യും.പെനാല്‍ട്ടി ഷൂട്ടൗട്ട്, വടംവലി, പഞ്ചഗുസ്തി, ബോക്സ് ക്രിക്കറ്റ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ ഉച്ചക്ക് 1.30 മുതല്‍ റയ്യാന്‍ സ്കൂള്‍ കാമ്പസില്‍ ആരംഭിക്കും. ഒരു മാസമായി നടന്നുവരുന്ന വെയിറ്റ് ലോസ് ചലഞ്ചിന്റെ അവസാനവട്ട ശരീരഭാര പരിശോധന ബര്‍വ സിറ്റിയിലെ കിംസ് ഹോസ്പിറ്റലില്‍ രാവിലെ നടക്കും. വിജയികളെ വൈകീട്ട് കാര്‍ണിവല്‍ വേദിയില്‍ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.