ഇൻകാസിൽ പൊട്ടിത്തെറി; സിദ്ദീഖ് പുറായിൽ രാജിവെച്ചു
text_fieldsദോഹ: അച്ചടക്കനടപടിയുടെ പേരിൽ വൈസ് പ്രസിഡൻറിനെ പുറത്താക്കിയതിനു പിന്നാലെ ഇൻകാസ് ഖത്തർ കമ്മിറ്റിയിൽ പൊട്ടിത്തെറി.മുതിർന്ന നേതാവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് പുറായിൽ സ്ഥാനം രാജിവെച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എഴുതിയ കത്തിലാണ് രാജികാര്യം വ്യക്തമാക്കിയത്.ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾചറൽ സെൻററിെൻറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയിൽ വെള്ളിയാഴ്ചയാണ് ഇൻകാസ് വൈസ് പ്രസിഡൻറ് ജോപ്പച്ചൻ തെക്കേക്കൂറ്റിനെ കെ.പി.സി.സി പ്രസിഡൻറ് തൽസ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും നീക്കിയത്. അതിെൻറ തുടർച്ച എന്നനിലയിലാണ് സിദ്ദീഖ് പുറായിലിെൻറ രാജി.'ഇൻകാസ് കമ്മിറ്റിയിൽ വ്യക്തി വൈരാഗ്യവും ഗ്രൂപ് തിരിഞ്ഞുള്ള പോരും ശക്തമാണ്. ഇക്കാര്യം മുൻ കെ.പി.സി.സി പ്രസിഡൻറ് ഉൾപ്പെടെ പല നേതാക്കളുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ആർക്കും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ സ്ഥിതി രൂക്ഷമാവുകയുമാണ്' -രാജിക്കത്തിൽ സിദ്ദീഖ് പുറായിൽ ചൂണ്ടികാട്ടി.
രാജിക്കത്തിെൻറ ഉള്ളടക്കം ഇങ്ങനെ:'ഖത്തർ ഇൻകാസിെൻറ സ്ഥാപക അംഗമായിരുന്ന വൈസ് പ്രസിഡൻറ് ജോപ്പൻ തെക്കേക്കൂറ്റിനെ തൽസ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും നീക്കം ചെയ്തതായുള്ള പ്രസിഡൻറിെൻറ നോട്ടീസ് ലഭിച്ചു.ആരുടെയോ തെറ്റിദ്ധാരണയുടെ പുറത്തുള്ള നടപടിയാണിത്. ജോപ്പച്ചനെതിരെ നടപടി എടുക്കുേമ്പാൾ താനുമായോ അല്ലെങ്കിൽ ഔദ്യോഗിക പദവിയിലിരിക്കുന്ന ആരോടും അന്വേഷിച്ചിട്ടില്ല.അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെയാണ് നടപടി വാർത്ത അറിയുന്നത്. അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തതിനാൽ സംഘടനയുടെ ഉത്തരവാദിത്തത്തിൽനിന്നും ഖത്തർ ഇൻകാസിൻെറ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി പദവിൽനിന്നും രാജിവെക്കുന്നതായി അറിയിക്കുന്നു'-രാജിക്കത്തിൽ വിശദമാക്കി.കഴിഞ്ഞ ഡിസംബറിൽ നടന്ന ഐ.സി.സി തെരഞ്ഞെടുപ്പില്‍ ഇൻകാസ് പിന്തുണച്ച സ്ഥാനാർഥി ജൂട്ടാസ് പോളിനെതിരെ പരസ്യമായി രംഗത്തുവരുകയും എതിര് സ്ഥാനാർഥിക്കുവേണ്ടി വോട്ടുമറിക്കാൻ കൂട്ടുനിൽക്കുകയും ചെയ്െതന്നാണ് ജോപ്പച്ചനെതിരെയുള്ള പരാതി.തെരഞ്ഞെടുപ്പിൽ ജൂട്ടാസ് പോൾ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് അന്നത്തെ കെ.പി.സി.സി പ്രസിഡൻറിന് ഇൻകാസ് അധ്യക്ഷന്‍ സമീര്‍ ഏറാമല പരാതി നൽകിയത്. അതിന്മേലായിരുന്നു 10 മാസത്തിനു ശേഷം നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.