കോവിഡ് ചട്ടലംഘനം വ്യാപകപരിശോധന, 370 പേർക്കെതിരെ നടപടി
text_fieldsദോഹ: കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ചൊവ്വാഴ്ച 370 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണ് 359 പേർക്കെതിരെ നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 10 പേർക്കെതിരെയും നടപടിയുണ്ടായി. മൊബൈലിൽ ഇഹ്തിറാസ് ആപ്പ് ഇല്ലാത്തതിന് ഒരാൾക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ് ച വരുത്തുണ്ട്. ഇതോടെ നടപടികൾ ശക് തമാക്കിയിരിക്കുകയാണ് അധികൃതർ.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്.
പുതിയ രോഗികൾ 471, രോഗമുക്തർ 313
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 471 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 418 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 53 പേർ വിദേശത്തു നിന്ന് തിരിച്ചെത്തിയവരാണ്. 313 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 11,012 ആണ്. ചൊവ്വാഴ്ച 10,611 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 15,91,056 പേരെ പരിശോധിച്ചപ്പോൾ 1,67,888 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ചൊവ്വാഴ്ച ഒരാൾ കൂടി മരിച്ചു. 67കാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 264 ആയി. ആകെ 1,56,612 പേർക്കാണ് രോഗമുക്തിയുണ്ടായത്. 651 പേരാണ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഇതിൽ 87 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 116 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ 12പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്.
കോവിഡ് വാക്സിൻ രണ്ടാം ഡോസ് പി.എച്ച്.സി.സികളിലും ലുസൈൽ കേന്ദ്രത്തിലും
ദോഹ: കോവിഡ് വാക്സിെൻറ രണ്ടാം ഡോസ് നൽകാനുള്ള സൗകര്യം രാജ്യത്തെ 27 ഹെൽത്ത് സെൻററുകളിലും ലുസൈലിലെ ൈഡ്രവ് ത്രൂ സെൻററിലും. കാമ്പയിൻ പ്രകാരം നേരത്തേ അറിയിപ്പ് ലഭിച്ചവർക്ക് മാത്രമേ നിലവിൽ വാക്സിൻ നൽകുന്നുള്ളൂവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹെൽത്ത് സെൻററുകളിൽ ആദ്യഡോസിനും രണ്ടാംഡോസിനുമുള്ള സൗകര്യം ഉണ്ട്. എന്നാൽ ലുൈസലിലെ കേന്ദ്രത്തിൽ രണ്ടാം ഡോസ് മാത്രമേ നൽകൂ.
വാക്സിനേഷൻ കാമ്പയിനുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിൽ ആരോഗ്യമന്ത്രാലയം ബോധവത്കരണ സന്ദേങ്ങൾ നൽകുന്നുണ്ട്. രാജ്യത്തുടനീളം 27 ഹെൽത്ത് സെൻററുകളിൽ രാവിലെ ഏഴു മുതൽ രാത്രി 11 വരെ വാക്സിൻ നൽകുന്നുണ്ട്. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന് പ്രതിരോധ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, എണ്ണ-പ്രകൃതിവാതക കമ്പനികൾ, ഖത്തർ എയർവേയ്സ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും നഴ്സുമാർക്ക് ആവശ്യമായ പരിശീലനം നൽകിക്കഴിഞ്ഞു. തങ്ങളുടെ സഹപ്രവർത്തകർക്ക് സ്വന്തം സ്ഥാപനങ്ങളിൽനിന്നുതന്നെ വാക്സിൻ നൽകാൻ ഇതുവഴി സാധിക്കുന്നു.
കോവിഡ് വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിക്കേണ്ടവർ മാത്രമാണ് ലുസൈലിലെ കേന്ദ്രത്തിൽ എത്തേണ്ടത്. രണ്ടാമത് ഡോസിെൻറ സമയം ആയവർക്ക് പ്രത്യേക അപ്പോയിൻമെൻറ് ഇല്ലാതെതന്നെ ഇവിടെ എത്താം. ഇതിന് പ്രത്യേകം രജിസ്ട്രേഷേനാ അപ്പോയിൻറ്മെേൻറാ വേണ്ടതില്ല. ഇത്തരക്കാർക്ക് രണ്ടാം ഡോസ് സ്വീകരിക്കാൻ നേരിട്ട് ലുസൈലിൽ എത്താൻ കഴിയും. ലുസൈൽ മൾട്ടിപർപസ് ഹാളിന് പിറകിലാണ് ൈഡ്രവ് ത്രൂ സെൻററുള്ളത്. രാവിലെ 11 മുതൽ രാത്രി പത്ത് വരെ എല്ലാ ദിവസവും സേവനം ലഭ്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രൂപത്തിലാണ് വാക്സിൻ ലഭിക്കുക. രാത്രി ഒമ്പതിന് എത്തുന്നവർക്കും വാക്സിൻ ലഭ്യമാകും.
അതിനുശേഷം എത്തുന്നവർക്ക് ലഭിക്കില്ല. വാഹനത്തിൽനിന്ന് ഇറങ്ങാതെതന്നെ കുത്തിവെപ്പെടുക്കാം. വാക്സിൻ എടുക്കുന്നതിനു മുമ്പ് പ്രാഥമിക പരിശോധന നടത്തും. തുടർന്ന് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് പ്രത്യേക സ്ഥലത്ത് സ്വന്തം വാഹനത്തിൽ തന്നെ നിശ്ചിതസമയം കാത്തിരിക്കണം. വാക്സിൻ സ്വീകരിച്ചതിനുശേഷം ഏതെങ്കിലും തരത്തിൽ പ്രയാസം ഉണ്ടോ എന്ന് നോക്കാനാണിത്. എന്തെങ്കിലും തരത്തിൽ ശാരീരിക പ്രയാസം ഉണ്ടാകുന്നവരെ സഹായിക്കാനും വൈദ്യസഹായം നൽകാനും ആരോഗ്യപ്രവർത്തകർ ഉണ്ടാകും. സന്ദർശകർക്ക് രജിസ്േട്രഷൻ, അസസ്മെൻറ്, വാക്സിനേഷൻ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ കേന്ദ്രത്തിെൻറ പ്രവർത്തനം.
രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. കോവിഡ് വാക്സിനായി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നാണ് പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ ആഹ്വാനം. വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ്ചെയ്യാനുമാകും. ഫൈസർ ബയോൻടെക്, മൊഡേണ വാക്സിനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.
വിവിധ കാര്യങ്ങൾക്ക് വാക്സിൻ നിർബന്ധമാകും
വിവിധ കാര്യങ്ങൾക്കായി കോവിഡ് വാക്സിനേഷൻ നിർബന്ധമാകാൻ സാധ്യതയേെറയാണ്. നിലവിൽ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും ജോലിക്ക് എത്തണമെങ്കിൽ വാക്സിനേഷൻ നിർബന്ധമാണ്. യാത്ര അടക്കമുള്ള പലവിധ ആശ്യങ്ങൾക്കും കോവിഡ് വാക്സിൻ നിർബന്ധമാകുന്ന സാഹചര്യം വരാൻ ഏെറ സാധ്യതയുണ്ട്. വിമാനയാത്രക്ക് വാക്സിൻ നിർബന്ധമാകുമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാകിർ നേരത്തേ അറിയിച്ചിരുന്നു.
വിമാനക്കമ്പനികളുെട ആഗോള കൂട്ടായ്മ ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിനും വാക്സിൻ നിർബന്ധമായേക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ഇഹ്തിറാസ് ആപ്പിലും ഇത്തരം വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഇഹ്തിറാസ് ബാർകോഡിെൻറ ചുറ്റും സ്വർണനിറം തെളിയുന്നുണ്ട്. ബാർകോഡിന് താഴെ 'COVID19 VACCINATED'എന്ന സ്റ്റാമ്പിങ്ങും വരുന്നുണ്ട്. ഇഹ്തിറാസിൽ ഈ വിവരങ്ങൾ കൂടിയുള്ളവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് കൂടുതൽ എളുപ്പമാകും. അടുത്ത ഘട്ടത്തിൽ 'COVID19 VACCINATED'എന്ന സ്റ്റാമ്പിങ് ഉള്ളയാളുകൾക്ക് മാത്രം പ്രവേശനം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. തുടർന്ന് ഇത്തരക്കാർക്ക് മാത്രം പുറത്തിറങ്ങാനാവുന്ന അവസ്ഥയും വരും. കോവിഡ് വാക്സിൻ ഭൂരിപക്ഷം ആളുകളും സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമായിരിക്കും ഇത്തരത്തിലുള്ള പുതിയ ക്രമീകരണങ്ങൾ വരുക.
രാജ്യത്തെ സ്കൂളുകളിലെ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നതിെൻറ ഭാഗമായാണ് എല്ലാ അധ്യാപകർക്കും ജീവനക്കാർക്കും വാക്സിൻ നിർബന്ധമാക്കിയത്. വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ഇവർ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തണം. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബായുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരികയും ചെ്യതാൽ അക്കാലയളിൽ ശമ്പളം ലഭിക്കില്ല. വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയം ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ മാർച്ച് 21 മുതലാണ് പ്രാബല്യത്തിൽ വരിക. വാക്സിൻ സ്വീകരികാത്തവരാണെങ്കിൽ അവർക്ക് സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വരും. ഇത് രണ്ടും പാലിക്കാത്തവർക്ക് സ്കൂളിൽ ജോലിക്കെത്താൻ കഴിയില്ല.
കോവിഡ് വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടായിട്ടും ഒഴിവാക്കാൻ പറ്റാത്ത കാരണമില്ലാഞ്ഞിട്ടും വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ കൂടുതൽ കർശനനടപടികൾ ഉണ്ടാവും. ഇത്തരക്കാർക്ക് പിന്നീട് കോവിഡ് ബാധയുണ്ടായാലോ കോവിഡ് ബാധിച്ചയാളുമായി സമ്പർക്കമുണ്ടായാലോ ക്വാറൻറീനിൽ പോകേണ്ടി വരും. ഈ ക്വാറൻറീൻ കാലളവിൽ ശമ്പളം ലഭിക്കില്ല. ശമ്പളമില്ലാത്ത കാലമായാണ് ക്വാറൻറീനിൽ കഴിയുന്ന ദിവസങ്ങളെ കണക്കാക്കുകയെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സമാനമായ അവസ്ഥ മറ്റ മേഖലകളിലും വരാൻ സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.