ബംഗ്ലാദേശിൽ നേത്ര ചികിത്സാ പദ്ധതിയുമായി ഖത്തർ റെഡ്ക്രസൻറ്
text_fieldsദോഹ: ബംഗ്ലാദേശിൽ അഭയാർഥികൾക്കും പ്രാദേശിക നിവാസികൾക്കുമായി നേത്രചികിത്സാ സംരംഭവുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി. കോക്സ് ബസാറിലെ മ്യാന്മർ അഭയാർഥികൾക്കും പ്രാദേശിക ജനവിഭാഗങ്ങൾക്കുമായാണ് അന്ധതക്കെതിരെ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിൽ നേത്ര ചികിത്സ സംരംഭം ആരംഭിച്ചത്.ബംഗ്ലാദേശ് റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് 14 മാസം നീണ്ടുനിൽക്കുന്ന ചികിത്സ പദ്ധതിക്ക് 1,34,823 ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്.
അഭയാർഥികൾക്കിടയിലും പൊതുസമൂഹത്തിനിടയിലും വർധിച്ചുവരുന്ന നേത്രരോഗങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. വർഷത്തിൽ ഏഴ് ആരോഗ്യ കേന്ദ്രങ്ങളിലായി മെഡിക്കൽ പരിശോധനയും തുടർചികിത്സയും ഖത്തർ റെഡ്ക്രസൻറ് നൽകുന്നുണ്ട്. പ്രതിദിനം ഓരോകേന്ദ്രങ്ങളിൽ 15 മുതൽ 20 വരെ രോഗികളാണ് പരിശോധനക്കായെത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളിൽ മെഡിക്കൽ, ടെക്നിക്കൽ ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്തുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക തുടങ്ങിയവയും ഇതിെൻറ ഭാഗമായി ഖത്തർ റെഡ്ക്രസൻറ് നടപ്പാക്കുന്നുണ്ട്. അഭയാർഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നേത്രരോഗങ്ങളെ കുറിച്ചും കാഴ്ച സംബന്ധിച്ചും കൂടുതൽ അവബോധം നൽകുന്നതിനും ആരോഗ്യ വിദ്യാഭ്യാസം നൽകുന്നതിനുമായി ഖത്തർ റെഡ്ക്രസൻറിെൻറ നേതൃത്വത്തിൽ ഫീൽഡ് സന്ദർശനങ്ങളും നടത്തും. പദ്ധതിയിലൂടെ 4,24,000 പേർ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 27,000ലധികം പേർക്ക് മതിയായ ചികിത്സ ലഭ്യമാക്കുകയും 250ലധികം പേരെ ശസ്ത്രക്രിയ ചെയ്യുകയും ചെയ്യും. അടുത്തവർഷം ജൂൺ അവസാനം വരെ പദ്ധതി പ്രവർത്തനങ്ങൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.