Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​ ഓർമകൾക്ക്​...

ലോകകപ്പ്​ ഓർമകൾക്ക്​ ഫഹദി​െൻറ ഡിസൈൻ

text_fields
bookmark_border
ലോകകപ്പ്​ ഓർമകൾക്ക്​ ഫഹദി​െൻറ ഡിസൈൻ
cancel
camera_alt

ഫിഫ ലോകകപ്പി​െൻറ ഭാഗമായി ബ്ലൂ സലൂൺ നടത്തിയ മർച്ചൻഡൈസ്​ ഡിസൈൻ മത്സരത്തിലെ വിജയികളായവർക്കൊപ്പം ഫഹദ്​ (ഇടതുനിന്ന്​ രണ്ടാമത്​)

ദോഹ: ഒളിമ്പിക്​സിനും ലോകകപ്പിനുമെത്തുന്ന താരങ്ങൾക്കും കാണികൾക്കും ഒഫീഷ്യലുകൾക്കും ​കളിയോളം തന്നെ പ്രധാനമാണ്​ വിശ്വമേളകളുടെ ഓർമകൾ തുളുമ്പുന്ന വസ്​തുക്കളും. കീ ചെയിനുകളും പേനകളും ഭാഗ്യമുദ്രകളും വസ്​ത്രങ്ങളും മുതൽ ലോകകപ്പി​െൻറ ലോഗോയും ചിഹ്​നങ്ങളുമുള്ള എന്തിനും പണത്തേക്കാൾ മൂല്യമുണ്ടാവും. ഫുട്​ബാൾ ലോകകപ്പും ഒളിമ്പിക്​സും ഉൾപ്പെടെയുള്ള ലോകചാമ്പ്യൻഷിപ്പുകൾക്ക്​ വൻകരകൾ താണ്ടി സഞ്ചരിക്കുന്നവർ തിരികെയെത്തു​േമ്പാൾ പ്രിയപ്പെട്ടവർക്കായി സമ്മാനിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ കാലങ്ങൾ കഴിഞ്ഞാലും തെളിമ കുറയാത്തതാണ്​.

2022 ലോകകപ്പിന്​ ഖത്തറിൽ പന്തുരുളു​േമ്പാൾ, ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തി കളികണ്ടു മടങ്ങുന്നവർ തേടുന്നതും​ ലോകകപ്പി​െൻറ ഓർമകൾ ജ്വലിപ്പിക്കുന്ന എന്തെങ്കിലുമാവും. ആ അന്വേഷണത്തിൽ നിങ്ങളുടെ കൈകളിൽ എത്തുന്നതിനുമുണ്ടാവും ഒരു മലയാളി ടച്ച്​.

അടുത്തവർഷത്തെ ഫിഫ ലോകകപ്പ്​ മർച്ചൻഡൈസ്​ സ്​റ്റോറുകളിൽ കാത്തിരിക്കുന്ന മൂന്ന്​​ ഉൽപന്നങ്ങൾ രൂപകൽപനചെയ്​തത്​ കോഴിക്കോട്​ ​ഒളവണ്ണ സ്വദേശി ഫഹദാണ്​. ഖത്തറിൽ എട്ടു വർഷത്തിലേറെയായി ഗ്രാഫിക്​ ഡിസൈനറായി ജോലി ചെയ്യുന്ന ഫഹദ് സുഹൃത്ത്​ വഴി ലഭിച്ച ഇ–മെയിലിൽ സന്ദേശത്തിലൂടെയാണ്​ മത്സരത്തിൽ പ​ങ്കെടുക്കുന്നത്​. ഫിഫ മെർച്ചൻഡൈസ്​ ലൈസൻസ്​ നേടിയ ബ്ലൂ സലൂണും ഖത്തർ മ്യൂസിയത്തിനു കീഴിലെ എം സെവനും ചേർന്ന്​ നടത്തിയ ഉൽപന്ന രൂപകൽപനയിൽ നൂറോളം പേർ മാറ്റുരച്ചിരുന്നു. ഫിഫയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചും ഉന്നത ഗുണനിലവാരവും ആകർഷകത്വവും നിറഞ്ഞ ഉൽപന്നങ്ങളുടെ മാതൃകകളായിരുന്നു ക്ഷണിച്ചത്​. ഫഹദ്​ സമർപ്പിച്ചവ സംഘാടകർക്കും ബോധിച്ചു. ഇനി ലോകകപ്പി​െൻറ ഓർമകളുമായി അടുത്തവർഷം വിപണിയിലെത്തുന്ന ബാഗും മെഴുകുതിരി​ പാത്രവും കഫ്ലിങ്കുകളും ഈ മലയാളിയുടെ രൂപകൽപനയാണ്​. മത്സരത്തി​ൽ വിജയിയായതിന്​ 10,000 റിയാലും സമ്മാനമായി ലഭിച്ചു.

'ലോകകപ്പ്​ ഫുട്​ബാളിനെയും ഖത്തറി​െൻറ പരമ്പര്യത്തെയും മനസ്സിൽ കണ്ടായിരുന്നു എ​െൻറ ഡിസൈൻ. വലിയൊരു വെല്ലുവിളിയായിരുന്നു ഈ ദൗത്യം. നിരവധി പേർ ​പ​ങ്കെടുത്ത മത്സരത്തിൽ വിജയിക്കാനായി. ദൈവത്തിന്​ സ്​തുതി' -ഫഹദ്​ പറയുന്നു.

ആദ്യ ഘട്ടത്തിൽ രണ്ടു ഉൽപന്നങ്ങളായിരുന്നു തിരഞ്ഞെടുത്തത്​. പിന്നീട്​, ഫഹദ്​ നൽകിയ കഫ്ലിങ്കി​െൻറ മോഡലും അവർ ആവശ്യപ്പെടുകയായിരുന്നു.

നാട്ടിൽനിന്ന്​ ബിരുദം പൂർത്തിയാക്കിയ ശേഷം, നിരവധി ഡിസൈനിങ്​ കോഴ്​സുകൾ ചെയ്​ത ഫഹദ്​ പത്തു വർഷത്ത​ിലേറെയായി ഈ മേഖലയിലുണ്ട്​. ഖത്തറിൽ കനേഡിയൻ കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്ന ഇദ്ദേഹം ഇതിനകം തന്നെ ഇൻറർനാഷനൽ സ്വിമ്മിങ്​ ഫെഡറേഷൻ, ജിംനാസ്​റ്റിക്​സ്​ ഫെഡറേഷൻ, ഖത്തർ ഫുട്​ബാൾ അസോസിയേഷൻ, ഒളിമ്പിക്​ കമ്മിറ്റി, ലോകകപ്പ്​ സംഘാടകരായ സുപ്രീം കമ്മിറ്റി തുടങ്ങിയ നിരവധി സ്​ഥാപനങ്ങൾക്കായി ഡിസൈൻ ജോലികൾ ചെയ്​തിട്ടുണ്ട്​.

അവയിൽ ഏറ്റവും ഒടുവിലെത്തിയ അംഗീകാരമാണ്​ ലോകകപ്പ്​ മർച്ച​ൻഡൈസി​െൻറ ഭാഗമായി എന്നത്​. ഇതിനു പുറമെ, 2022 ലോകകപ്പി​െൻറ ഫാൻ ലീഡേഴ്​സ്​ നെറ്റ്​വർക്കി​െൻറ ഭാഗം കൂടിയാണ്​ ഈ മലയാളി​.

ഫുട്​ബാളിനെ നെഞ്ചേറ്റുന്ന ഫഹദ്​ 2018 റഷ്യ ലോകകപ്പിൽ കാണിയായും ഉണ്ടായിരുന്നു. ​ഒളവണ്ണ ബൈതുൽനൂറിൽ പരേതനായ അലിയുടെയും സുഹറാബിയുടെയും മകനാണ്​ ഫഹദ്​. ഭാര്യ: നേഹ ഫാത്തിമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad qatar
News Summary - Fahad's design for World Cup memories
Next Story