തട്ടിപ്പ്, വ്യാജ സ്കോളർഷിപ്പാണത്
text_fieldsദോഹ: നാമമാത്രമായ നിരക്കിൽ വിദേശത്ത് വ്യാജ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സ്വദേശികളെയും വിദേശികളെയും ലക്ഷ്യമിട്ട് ചിലർ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വ്യാജ സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്സ് വകുപ്പ് മുന്നറിയിപ്പ് നൽകി. വിദേശരാജ്യങ്ങളിലെ ഖത്തർ എംബസികളിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഖത്തരികൾക്കും ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്കുമായി ഖത്തർ ഗവൺമെൻറിെൻറ പല സ്കോളർഷിപ്പുകളുമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ്. കോൺസുലർ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് സന്ദേശങ്ങൾ അയക്കുന്നു. ഫോൺ വിളിക്കുന്നു. സ്വന്തമായി വെബ്സൈറ്റും ഫോൺ നമ്പറുകളുമുള്ള ഇവർക്ക് പണം തട്ടുന്നതിനാവശ്യമായ വ്യാജ ഡേറ്റകളുമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വ്യാജ സന്ദേശങ്ങളിലും വിവരണങ്ങളിലും വീണു
പോകരുത്.
വ്യാജ സർവകലാശാലകളുടെയും സ്കോളർഷിപ്പുകളുടെയും പേരിൽ ചൂഷണത്തിനിരയാകരുത്. ഖത്തർ വിദേശകാര്യമന്ത്രാലയം ഒരു സ്കോളർഷിപ്പുകളും പബ്ലിക് സർവിസുകളും നൽകുന്നില്ല. തട്ടിപ്പുകാർക്ക് ഒരു കാരണവശാലും പണം അയച്ചു കൊടുക്കരുതെന്നും കോൺസുലർ വൃത്തങ്ങൾ അറിയിച്ചു. ഇവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയെ അറിയിക്കണം.
തട്ടിപ്പുകൾ കണ്ടാൽ വിവരം അറിയിക്കണം
തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ആഭ്യന്തരമന്ത്രാലയത്തിലെ സാമ്പത്തിക ൈസബർ കുറ്റകൃത്യവിരുദ്ധവിഭാഗത്തെ അറിയിക്കണം. 66815757 എന്ന ഹോട്ട് ലൈനിലോ 2347444 എന്ന ലാൻഡ് ലൈൻ നമ്പറിലോ വിവരങ്ങൾ നൽകണം. cccc@moi.gov.qa എന്ന ഇമെയിലിലും വിവരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.