മവാസിം ഗ്രൂപ്പിന്റെ ‘ഫലാഫിൽ അൽഖോർ’ പ്രവർത്തനമാരംഭിച്ചു
text_fieldsമവാസിം ബിസിനസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘ഫലാഫിൽ അൽ ഖോർ’ ഉദ്ഘാടനം റിയാസ് തങ്ങൾ പാങ്ങ് നിർവഹിക്കുന്നു
ദോഹ: മവാസിം ബിസിനസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായി ‘ഫലാഫിൽ അൽ ഖോർ’ പ്രവർത്തനമാരംഭിച്ചു. അൽ വക്റയിൽ നടന്നുവന്ന പ്രസിദ്ധമായ ഫലാഫിൽ രുചിഭേദങ്ങളാണ് മവാസിം ബിസിനസ് ഗ്രൂപ്പിനുകീഴിൽ അൽ ഖോറിൽ ആരംഭിക്കുന്നത്. റിയാസ് തങ്ങൾ പാങ്ങ് ഉദ്ഘാടനം ചെയ്തു. ഉസ്താദ് സലിം ഹുദവി ചിയ്യന്നുർ, ഗഫൂർ ഹുദവി കൊമ്പങ്കല്ല്, ജാബിർ ഹുദവി അകലാട്, ലാൻഡ്റോയൽ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ സുഹൈർ എന്നിവർ നേതൃത്വം നൽകി. മവാസിം ട്രാൻസ്ലേഷൻ മാനേജർ ഹമീദ് ഹുദവി, സൂപ്പി നാദാപുരം ,സുബൈർ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
ഖത്തറിലെ എല്ലാ ജനങ്ങൾക്കും ഉപയോഗപ്രദമാകും വിധം കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്നും വിവിധ രുചിഭേദങ്ങൾ ആസ്വാദ്യകരമാക്കാനും ശ്രമിക്കുമെന്ന് ഗ്രൂപ് എം.ഡി ഡോ. ഷഫീഖ് കോടങ്ങാട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.