മര്മി ഫാല്ക്കണ് ഫെസ്റ്റിന് തുടക്കമായി
text_fieldsദോഹ: ഒമ്പതാമത് രാജ്യാന്തര മർമി ഫാൽക്കൺ മേളക്ക് സീലൈനിൽ തുടക്കമായി. കഴിഞ്ഞ ദിവസം ആരംഭിച്ച മേള ഈ മാസം 27 വരെ നീണ്ടുനിൽക്കും.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ മേളകളിലൊന്നായ മർമി മേളയുടെ ആദ്യ ദിവസം തന്നെ മികച്ച പ്രകടനങ്ങളാണ് ഫാൽക്കണുകൾ നടത്തിയതെന്ന് സംഘാടകർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വിവിധ മത്സരങ്ങളിൽ മുന്നിലെത്തുന്നതിന് കടുത്ത മത്സരമായിരിക്കും നടക്കുക. ആദ്യ ദിവസത്തെ മത്സരഫലങ്ങൾ ഇതാണ് വ്യക്തമാക്കുന്നതെന്നും അധികൃതർ പറഞ്ഞു.
400 മീറ്റർ 19 സെകൻഡെന്ന റെക്കോർഡും ആദ്യദിവസം മറികടക്കപ്പെട്ടു. നാസർ അൽ ഹുമൈദിയുടെ അൽ ജസീറ എന്ന പേരുള്ള ഫാൽക്കൺ 18.90 സെകൻഡിലാണ് 400 മീറ്ററിലെ റെക്കോർഡ് മറികടന്നത്. 55 പേരാണ് ആദ്യ ദിവസത്തെ മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ 10 പേർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. നാസർ മുഹമ്മദ് അൽ ഹുമൈദി, അബ്ദുല്ല സഈദ് അൽ നുഐമി, സലീം സഅദ് മുൻഖർ, സഈദ് അതീഖ് അൽ ബുറൈദി, ഖാലദ് റാഷിദ് അബ അൽ സമത്, മുഹമ്മദ് യൂസുഫ് അൽ മന്നാഈ, ഹിലാൽ സഅദ് മുഹന്നദി, മുസ്നദ് അൽ മുഹന്നദി, അബ്ദുല്ല അബ്ദുൽ ഹാദി, ഖാലിദ് അൽ മർരി എന്നിവരാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്.
ഖത്തരി യുവതക്കും പ്രിയപ്പെട്ട രാജ്യത്തിനും മേള സമർപ്പിക്കുകയാണെന്നും പ്രത്യേകിച്ച് വേട്ടക്കാർക്കും ഫാൽക്കൺ േപ്രമികൾക്കും മികച്ച അവസരം നൽകുകയാണിതിലൂടെയെന്നും 1700ഓളം യുവാക്കളാണ് മേളയിൽ പങ്കെടുക്കുന്നതെന്നും സംഘാടക സമിതി ചെയർമാനും കതാറ അൽ ഗന്നാസ് സൊസൈറ്റി പ്രസിഡൻറുമായ അലി ബിൻ ഖാതം അൽ മഹ്ഷദി ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു. ആദ്യ വർഷങ്ങളിൽ ഹുബാറ പക്ഷികളെയായിരുന്നു മത്സരങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ അതിെൻറ സംരക്ഷണം അനിവാര്യമായ സാഹചര്യത്തിൽ ഏഴ് വർഷമായി ഇലക്േട്രാണിക് ഹുബാറയാണ് ഉപയോഗിച്ചിരുന്നതെന്നും ഇത് വളരെ വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഹുബാറ പക്ഷികൾക്കായി മാത്രം സ്ഥാപിക്കപ്പെട്ട ഫാമുകളിൽ വലിയ അളവിലാണ് പക്ഷികളുടെ ഉൽപാദനം നടക്കുന്നത്. അതിനാൽ വേട്ടയുടെ തനിമ നിലനിർത്തുന്നതിനും മത്സരം കടുത്തതാക്കുന്നതിനും ഇലക്േട്രാണിക് ഹുബാറക്ക് പകരം ഈ വർഷം വീണ്ടും യഥാർഥ ഹുബാറയെ ഇറക്കുന്നുണ്ടെന്നും അൽ മഹ്ഷദി ചൂണ്ടിക്കാട്ടി.
കനത്ത മൂടൽ മഞ്ഞ് കാരണം വൈകിയാണ് ഒന്നാം ദിവസത്തെ രാവിലെയുള്ള മത്സരങ്ങൾ ആരംഭിച്ചതെന്ന് സംഘാടക സമിതിയംഗം മുബാറക് താമിർ അൽ സുബൈഈ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ കണക്കിലെടുത്തും പക്ഷികൾക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൃത്യതയോടെ എത്തുന്നതിനും വേണ്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സീലൈനിലെ സബഖത് മർമിയിലാണ് മത്സരങ്ങൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.