സാമൂഹിക പുരോഗതിക്ക് കുടുംബകങ്ങൾ വേദിയാകണം -ക്യു.കെ.ഐ.സി
text_fieldsദോഹ: വിദ്യാർഥികളുടെ സർഗശേഷി സാമൂഹിക നന്മക്ക് ഉതകുംവിധം ഫലപ്രദമായി ഉപയോഗിക്കാൻ രക്ഷിതാക്കൾ മുൻകൈയെടുക്കണമെന്നും, ധാർമിക വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്നിടത്തേ സാമൂഹിക നന്മകൾ വളരുകയുള്ളൂവെന്നും ലോക കേരള സഭ അംഗം അബ്ദുൽറഊഫ് കൊണ്ടോട്ടി പറഞ്ഞു. ഖത്തർ കേരള ഇസ്ലാഹി സെന്ററിനു കീഴിലെ അൽമനാർ മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസ്ഡം യൂത്ത് ജന. സെക്രട്ടറി താജുദ്ദീൻ സ്വലാഹി, സലാഹുദ്ദീൻ സലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ക്യു.കെ.ഐ.സി പ്രസിഡൻറ് മുജീബുറഹ്മാൻ മിശ്കാത്തി അധ്യക്ഷത വഹിച്ചു. തർബിയ്യ വാർഷിക പരീക്ഷയിലെ ഉന്നതവിജയികൾക്കുള്ള അവാർഡ് ദാനം, അൽമനാർ മദ്റസ വെക്കേഷൻ ക്ലാസ് ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവ ഖത്തർ യൂനിവേഴ്സിറ്റി െലക്ചറർ അസ് ലം കാളികാവ് നിർവഹിച്ചു. പുതിയ അധ്യയന വർഷത്തെ ഒന്ന് മുതൽ എട്ടാം ക്ലാസുവരെയുള്ള അഡ്മിഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് 55559756, 70188064 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മാനേജ്മന്റ് അറിയിച്ചു. ഷബീറലി അത്തോളി, ഉസ്മാൻ വിളയൂർ, മുഹമ്മദലി മൂടാടി, ഒ.എ. കരീം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.