കുടുംബം ഊഷ്മളമാവട്ടെ; ‘അൽ മലദ്’ പ്രദർശനത്തിന് തുടക്കം
text_fieldsദോഹ: ഖത്തർ ഫൗണ്ടേഷൻ സാമൂഹിക കേന്ദ്രങ്ങളിലൊന്നായ ഫാമിലി കൗൺസലിങ് സെന്ററിന് (വിഫാഖ്) കീഴിൽ കുടുംബ ബന്ധത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം വിശദീകരിക്കുന്ന പ്രദർശനം ആരംഭിച്ചു. സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് ഉദ്ഘാടനംചെയ്തു.ഫയർ സ്റ്റേഷൻ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ്, കതാറ പബ്ലിക് ആർട്ട് ഡിപ്പാർട്മെന്റ് എന്നിവയുടെ സഹകരണത്തോടെ അൽ മലാദ് (സങ്കേതം) എന്ന പേരിൽ ആരംഭിച്ച പ്രദർശനം കലയിലൂടെയും സർഗാത്മകതയിലൂടെയും കുടുംബ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, വിവാഹമോചനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അവബോധം വളർത്താനുമാണ് ലക്ഷ്യമിടുന്നത്. ഖത്തരികളും താമസക്കാരുമായ ഒരുകൂട്ടം കലാകാരന്മാർ ചേർന്ന് സൃഷ്ടിച്ച 80ലധികം കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ജൂൺ പത്ത് വരെ പ്രദർശനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.