കുടുംബ ശാക്തീകരണം സ്ത്രീ ശാക്തീകരണത്തിലൂടെ -ഫാത്തിമ മുസഫർ
text_fieldsദോഹ: സ്ത്രീ ശാക്തീകരണത്തിലൂടെയാണ് കുടുംബ ശാക്തീകരണം സാധ്യമാകുന്നതെന്നും കുടുംബം ആരോഗ്യകരമാകുമ്പോൾ രാജ്യവും സമൂഹവും സമുദായവും ശാക്തീകരിക്കപ്പെടുകയാണെന്നും ദേശീയ വനിത ലീഗ് അധ്യക്ഷ ഫാത്തിമ മുസഫർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി സംസ്ഥാന വനിത വിങ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും രാജ്യ പുരോഗതിയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും അവർ വിശദീകരിച്ചു. വനിത വിങ് പ്രസിഡന്റ് സമീറ അബ്ദുനാസർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. വനിത വിങ് അഡ്വൈസറി ബോർഡ് ചെയർപേഴ്സൻ മൈമൂന സൈനുദ്ദീൻ തങ്ങൾ സ്നേഹോപഹാരം കൈമാറി. അഡ്വൈസറി ഭാരവാഹികളും സംസ്ഥാന ജില്ല മണ്ഡലം ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
ട്രഷറർ പി.എസ്.എം ഹുസ്സൈൻ, വനിത വിങ് വൈസ് പ്രസിഡന്റ് ഡോ. നിഷ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് മാജിദ നസീർ ഖിറാഅത്തും ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു. ബസ്മ സത്താർ, ഡോ. ബുഷ്റ അൻവർ, റുമീന ഷമീർ, ഡോ. നിസ്രീൻ മൊയ്തീൻ, താഹിറ മഹ്റൂഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.