Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ പ്രവാസികളുടെ...

ഖത്തർ പ്രവാസികളുടെ കുടുംബ സംഗമം

text_fields
bookmark_border
ഖത്തർ പ്രവാസികളുടെ കുടുംബ സംഗമം
cancel
camera_alt

റാ​സ് അ​ബൂ അ​ബൂ​ദ് പ​വ​ർ ആ​ൻ​റ്​ വാ​ട്ട​ർ സ്റ്റേ​ഷ​നി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം

ദോ​ഹ: പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ദോ​ഹ ഖ​ത്ത​റി​ലെ റാ​സ് അ​ബൂ അ​ബൂ​ദ് പ​വ​ർ ആ​ൻ​ഡ്​ വാ​ട്ട​ർ സ്​​റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്ത​വ​രു​ടെ വാ​ട്​​സ്​​ആ​പ് കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മം തൃ​ശൂ​രി​ലെ ഗു​രു​വാ​യൂ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. ച​ക്കം​ക​ണ്ടം കാ​യ​ൽ​ക​ട​വ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി ചാ​മ​ക്കാ​ല അ​ബ്​​ദു​റ​ഹ്​​മാ​ൻ എം.​കെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖ​ത്ത​റി​ലെ​യും റാ​സ് അ​ബൂ​ദി​ലെ​യും ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്​ അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ചു.

അ​ശ്റ​ഫ് കാ​ര​ക്കാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ഹു​സൈ​ൻ ത​ങ്ങ​ൾ പു​തി​യ​ങ്ങാ​ടി, അ​ശ്റ​ഫ് വാ​ടാ​ന​പ്പ​ള്ളി, ജ​മാ​ൽ കെ. ​ഗു​രു​വാ​യൂ​ർ, സൈ​നു​ദ്ദീ​ൻ എ. ​മാ​റ​ഞ്ചേ​രി, വി​ൽ​സ​ൺ കൊ​യ്​​വി​ള കൊ​ല്ലം, കു​ഞ്ഞ​ബ്​​ദു​ല്ല മേ​മു​ണ്ട, റ​ഷീ​ദ് ഒ.​എം മ​തി​ല​കം, സൈ​നു​ദ്ദീ​ൻ തൃ​ത്താ​ല, അ​ബ്​​ദു​റ​ഹ്​​മാ​ൻ തൃ​ത്താ​ല, സു​ബൈ​ർ ടി.​കെ വ​ളാ​ഞ്ചേ​രി, ഉ​മ്മ​ർ സി.​എ അ​ഞ്ച​ങ്ങാ​ടി, സൈ​ദ് അ​ക്ബ​ർ കോ​ഴി​ക്കോ​ട്, സ​ഫി​യ അ​ശ്റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Reunion
News Summary - Family reunion of Qatari expats
Next Story