ഫാമിലി വിസ സ്വീകരിച്ചുതുടങ്ങി
text_fieldsദോഹ: ഏതാനും ദിവസം മുമ്പ് അനുമതിയായ ഫാമിലി സന്ദർശ വിസാ നടപടികൾ മെട്രാഷ്2 വഴി ആരംഭിച്ചു.കഴിഞ്ഞയാഴ്ചയിൽതന്നെ ഫാമിലി വിസ അനുവദിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുെന്നങ്കിലും പുതിയ യാത്രാനയം തിങ്കളാഴ്ച നിലവിൽ വന്നതിനുശേഷമാണ് വിസ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. ചൊവ്വാഴ്ചതന്നെ ആവശ്യക്കാർക്ക് മെട്രാഷ് 2 വഴി അപേക്ഷ സമര്‍പ്പിക്കാനും കഴിഞ്ഞു. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ എന്നിവയും ലഭിക്കും.
തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം പലര്‍ക്കും അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ യാത്രാനയം സംബന്ധിച്ച നിബന്ധനകളെല്ലാം ഫാമിലി സന്ദർശകവിസയിലെത്തുന്നവർക്കും നിർബന്ധമാണ്.
രണ്ട് ഡോസ് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്തവരായിരിക്കണം അപേക്ഷകര്‍. രണ്ടാം വാക്‌സിന്‍ പൂര്‍ത്തിയാക്കി 14 ദിവസം പിന്നിട്ടിരിക്കണം. ആറു മാസത്തെ കാലാവധിയെങ്കിലും പാസ്‌പോര്‍ട്ടില്‍ ആവശ്യമാണ്. യാത്രയുടെ പരമാവധി 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയുള്ള നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യക്ക് പുറമെ, പാകിസ്താനിൽനിന്നുള്ളവർക്കും ഫാമിലി സന്ദർശക വിസകൾ അനുവദിച്ചുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.