ജോജു ജോർജിന് ആരാധകരുടെ സ്വീകരണം
text_fields
ആരാധക കൂട്ടായ്മ നൽകിയ സ്വീകരണത്തിൽ നടൻ ജോജു ജോർജ് സംസാരിക്കുന്നു
ഖത്തർ: മലയാള ചലച്ചിത്രതാരം ജോജു ജോർജിന് ഖത്തറിലെ ആരാധകർ സ്വീകരണം നൽകി.ജോജു ജോർജ് ലവേഴ്സ് ക്ലബ് നേതൃത്വത്തിൽ കാലിക്കറ്റ് നോട്ടുബുക്കിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. തന്റെ ജീവിതാനുഭവങ്ങൾ പറഞ്ഞും പുതിയ സിനിമയായ 'ഇരട്ട'യുടെ വിശേഷങ്ങൾ പങ്കുവെച്ചും ആരാധകരുമായി സംവദിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി, സിനിമാതാരം ഹരിപ്രശാന്ത് വർമ, ലക്ഷണ, നൗഫൽ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ജോജു ജോർജ് ലവേഴ്സ് ഭാരവാഹികളായ ഷംനാസ് തെരുവത്ത്, സൂരജ് ലോഹി, ഫൈസൽ റസാഖ്, ടിജു തോമസ്, സുഭാൽ ശുഭഹൻ, രഞ്ജിത് തെക്കൂട്ട്, സുബിൻ സണ്ണി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.