ഫിഫ അറബ് കപ്പ് ഉത്സവമാക്കി ആരാധകർ
text_fieldsദോഹ: ലോകകപ്പിെൻറ വരവേൽപ്പായി മാറിയ ഫിഫ അറബ് കപ്പിനെ ഉത്സവമാക്കി മാറ്റി ആരാധകർ. ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള ഫുട്ബാൾ ആരാധകർക്ക് പുറമെ വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള കളിപ്രേമികളും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാൻ ലീഡർ നെറ്റ്വർക്ക് അംഗങ്ങളുമാണ് അറബ് കപ്പിെൻറ ആവേശങ്ങളിൽ അലിഞ്ഞുചോരാനെത്തിയത്. ആതിഥേയരായ ഖത്തറിെൻറ തകർപ്പൻ മുന്നേറ്റവും സെമി ഫൈനൽ പ്രവേശനവും കൂടിയായതോടെ കാണികൾക്കും ഉത്സവമായി മാറി.
ബുധനാഴ്ച നടക്കുന്ന ഫിഫ അറബ് കപ്പിെൻറ സെമിഫൈനൽ മത്സരങ്ങളുടെ സൂപ്പർ പോരാട്ടത്തിെൻറ ആവേശത്തിലാണ് കളിപ്രേമികൾ. അൽ തുമാമയിലും റാസ് അബൂഅബൂദിലെ സ്റ്റേഡിയം 974ലുമായി നടക്കുന്ന പോരാട്ടങ്ങൾക്കായുള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനകം, 4.76 ലക്ഷം ടിക്കറ്റുകളാണ് ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്കായി വിറ്റഴിച്ചതെന്ന് സംഘാടകർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സെമി, ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റിനായി തിരക്കും ഏറി.
ലോകകപ്പിെൻറ ആവേശവും ഖത്തറിൻെർ തയ്യാറെടുപ്പും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെത്തിക്കാനായി എത്തിയ ഫാൻ ലീഡർ സംഘങ്ങളായിരുന്നു മറ്റൊരു ആകർഷണം. 51 രാജ്യങ്ങളിൽ നിന്നായി 410 ഫാൻ ലീഡേഴ്സാണ് സുപ്രീംകമ്മിറ്റിക്കു കീഴിൽ തെരഞ്ഞെടുത്തത്. ഇവരിൽ 44 പേരുടെ സംഘം ഫിഫ അറബ് കപ്പിലെ ആദ്യ മത്സരങ്ങൾക്ക് വേദിയാവാൻ ഖത്തറിലെത്തിയിരുന്നു. കാനഡ, ബ്രസീൽ, അർജൻറീന, മെക്സികോ മുതൽ ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ വരെ 28 രാജ്യങ്ങളിൽ നിന്നുള്ള സംഘം ഖത്തറിെൻറ ഫുട്ബാൾ ആവേശം ഒപ്പിയെടുത്താണ് മടങ്ങിയത്. ഇതിനു പുറമെയാണ്, ടൂർണമെൻറിൽ പങ്കെടുക്കാനായി എത്തിയ വിവിധ ടീമുകൾക്ക് പിന്തുണയുമായി അവരുടെ ആരാധകസംഘവും ഖത്തറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.