രതീഷ് കക്കോവിന് ചാലിയാർ ദോഹ യാത്രയയപ്പ് നൽകി
text_fieldsദോഹ: 13 വർഷത്തെ ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ചാലിയാർ ദോഹ മുൻ വൈസ് പ്രസിഡന്റ് രതീഷ് കക്കോവിന് സംഘടന യാത്രയയപ്പ് നൽകി. ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന മുഴുവൻ പരിപാടികളുടെയും മുൻനിരയിൽനിന്ന് പ്രവർത്തിച്ച വ്യക്തിത്വമാണ് രതീഷ് കക്കോവ്. അദ്ദേഹത്തിന്റെ സംഘടന മികവിനെയും പ്രഫഷനൽ സമീപനത്തേയും സഹപ്രവർത്തകർ ചടങ്ങിൽ അനുമോദിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എ.ജെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.ടി. സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിന് ആക്ടിങ് ജനറൽ സെക്രട്ടറി പി.സി. അബ്ദുറഹ്മാൻ മമ്പാട് സ്വാഗതം പറഞ്ഞു. രക്ഷാധികാരി സിദ്ദീഖ് പുറായിൽ ഉപഹാരം സമ്മാനിച്ചു. രക്ഷാധികാരി അജ്മൽ അരീക്കോട്, ഭാരവാഹികളായ ജാബിർ ബേപ്പൂർ, ജെയ്സൽ വാഴക്കാട്, സജാസ് ചാലിയം, ബുജൈർ മൂർക്കനാട്, ഷാജി പി.സി കുനിയിൽ, മുജീബ് റഹ്മാൻ ചീക്കോട്, ഡോ. ഷഫീഖ് താപ്പി മമ്പാട്, അഹ്മദ് നിയാസ് മൂർക്കനാട്, എ.പി. റസാഖ്, സാദിഖ് കൊന്നാലത്ത്, റഹൂഫ് മലയിൽ, ഹനീഫ ചാലിയം, താജുദ്ദീൻ ബേപ്പൂർ, അനീസ് കൊടിയത്തൂർ, രജീഷ് പോത്തുകല്ല്, അനീസ് വാഴയൂർ, മുഹമ്മദ് റിയാസ് കടലുണ്ടി, അനീസ് ബാബു മമ്പാട് എന്നിവർ സംസാരിച്ചു. മറുപടി പ്രസംഗത്തിൽ രതീഷ് കക്കോവ്, ഭാര്യ വൃന്ദ എന്നിവർ യാത്രയയപ്പിന് നന്ദി പറഞ്ഞു. മക്കളായ അയാൻ ആദിത്യൻ, വിഹാൻ മൽഹാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചാലിയാർ ദോഹ ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ ചടങ്ങിന് നന്ദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.