കുൽദീപ് കൗറിന് യാത്രയയപ്പ് നൽകി
text_fieldsദോഹ: ഖത്തറിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ദുബൈയിലേക്ക് പോകുന്ന, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ട്രഷററും ഗാർഹിക തൊഴിലാളി ക്ഷേമവിഭാഗം ഇൻചാർജുമായ കുൽദീപ് കൗർ ബഹലിന് ഐ.സി.ബി.എഫ് യാത്രയയപ്പ് നൽകി. കുൽദീപ് കൗറിന്റെ മൂന്നര വർഷത്തെ ഐ.സി.ബി.എഫ് കമ്മിറ്റിയിലെ പ്രവർത്തനങ്ങൾ അചഞ്ചലമായ അർപ്പണബോധം പ്രകടിപ്പിക്കുന്നതായിരുന്നെന്ന് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി.
ഗാർഹിക തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ കുൽദീപ് കൗർ എംബസിക്ക് നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ സാം ബഷീർ, മുതിർന്ന കമ്യൂണിറ്റി നേതാക്കളായ ഹരീഷ് കാഞ്ചാണി, കെ.എസ്. പ്രസാദ്, മുൻ പ്രസിഡന്റുമാരായ നിലാംഗ്ഷു ഡേ, സിയാദ് ഉസ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ കുൽദീപ് കൗർ, കഴിഞ്ഞ മൂന്നര വർഷത്തെ ഐ.സി.ബി.എഫുമായുള്ള ബന്ധം എന്നും തന്റെ ഓർമയിൽ തങ്ങിനില്ക്കുമെന്നും പറഞ്ഞു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റിയും അനുബന്ധ സംഘടനകളും സുഹൃത്തുക്കളും മെമന്റോ നല്കി ആദരിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. സെറീന അഹദ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സമീർ അഹമ്മദ്, കുൽവീന്ദർ സിങ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.