Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅംബാസഡർക്ക്...

അംബാസഡർക്ക് ഇന്ത്യൻസമൂഹത്തിന്റെ യാത്രയയപ്പ്

text_fields
bookmark_border
deepak mithal
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ലി​നെ അ​പെ​ക്സ് ബോ​ഡി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു

ദോ​ഹ: മൂ​ന്നു​വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന സേ​വ​ന​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ലി​ന് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച ​ഐ.​സി.​സി അ​ശോ​ക ഹാ​ളി​ലാ​യി​രു​ന്നു എം​ബ​സി​യു​ടെ അ​പെ​ക്സ് ബോ​ഡി സം​ഘ​ട​ന​ക​ളാ​യ ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ്, ഐ.​എ​സ്.​സി, ഐ.​പി.​ബി.​പി.​സി നേ​തൃ​ത്വ​ത്തി​ൽ അം​ബാ​സ​ഡ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ സേ​വ​ന​വും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ളും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ‘ലോ​ക​ക​പ്പ് വേ​ള​യി​ൽ വ​ള​ന്റി​യ​ർ​മാ​രാ​യും സം​ഘാ​ട​ന​ത്തി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ഇ​ന്ത്യ​ക്കാ​ർ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. പാ​സേ​ജ് ടു ​ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര മ​ന്ത്രി​മാ​ർ പ​​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ ഒ​​ത്തൊ​രു​മ​യും ഐ​ക്യ​വും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു. ​ലോ​ക​ക​പ്പി​ലും മ​റ്റും ഇ​ന്ത്യ​ക്കാ​രു​ടെ സേ​വ​ന​ത്തെ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ഭി​ന​ന്ദി​ച്ച​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ത​ന്റെ സേ​വ​ന കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ന്തു​ണ ന​ൽ​കി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ​ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​ഞ്ഞു.

അം​ബാ​സ​ഡ​റു​ടെ പ​ത്നി ഡോ. ​അ​ൽ​പ്ന മി​ത്ത​ൽ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ സേ​വ്യ​ർ ധ​ന​രാ​ജ്, സ​ചി​ൻ ദി​ന​ക് പാ​ൽ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ് ജാ​ഫ​ർ സാ​ദി​ഖ്, മു​ൻ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എം.​ഐ ഫ​രീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, വ്യ​വ​സാ​യി​ക പ്ര​മു​ഖ​ർ, സ്കൂ​ൾ മേ​ധാ​വി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

2020 മേ​യി​ൽ ഖ​ത്ത​ർ അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​ദീ​പ​ക് മി​ത്ത​ൽ മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​വാ​നി​രി​ക്കെ​യാ​ണ് ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. 1998 ബാ​ച്ച് ഐ.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ. ​ദീ​പ​ക് മി​ത്ത​ലി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ​ർ ഓ​ൺ സ്‍പെ​ഷ​ൽ ഡ്യൂ​ട്ടി​യാ​ണ് അ​ടു​ത്ത​നി​യ​മ​നം. നി​ല​വി​ൽ ഗ​ൾ​ഫ് ഡി​വി​ഷ​ൻ ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ക്കു​ന്ന വി​പു​ൽ ആ​യി​രി​ക്കും ഖ​ത്ത​റി​ലെ അ​ടു​ത്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorFarewellIndian community
News Summary - Farewell of the Indian community to the ambassador
Next Story