സജീഷ് തിലകിനും ജോൺസൻ വാകയിലിനും യാത്രയയപ്പ്
text_fieldsദോഹ: ഖത്തറിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന തൃശൂർ ജില്ല സൗഹൃദവേദി മണലൂർ സെക്ടർ ചെയർമാൻ സജീഷ് തിലകിനും സെക്ടർ കൺവീനർ ജോൺസൻ വാകയിലിനും യാത്രയയപ്പ് നൽകി. പരിപാടിയിൽ വൈസ് പ്രസിഡൻറും സെക്ടർ കോഓഡിനേറ്ററുമായ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വേദി പ്രസിഡൻറ് അബ്ദുൽ ഗഫൂർ, ജനറൽ കോഓഡിനേറ്റർ കെ. നസീർ എന്നിവർ ഇരുവർക്കും ഉപഹാരം നൽകി. സെക്രട്ടറി അഷറഫ്, കുടുംബ സുരക്ഷ പദ്ധതി വൈസ് ചെയർമാൻ പ്രമോദ്, കാരുണ്യം പദ്ധതി ചെയർമാൻ ഹമീദ് ആക്കികാവ്, സാന്ത്വനം പദ്ധതി കൺവീനർ ആർ.ഒ. അഷ്റഫ്, വൈസ് പ്രസിഡൻറ് പവിത്രൻ, യൂനസ്, ഷൗക്കത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി സജീഷ് സ്വാഗതവും സെക്ടർ ജോ. കൺവീനർ ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.