ഫാസ്റ്റ് ഫുഡ് സംസ്കാരം; വേണം തിരുത്തൽ
text_fieldsദോഹ: ഫാസ്റ്റ് ഫുഡ് ഉപയോഗത്തിെൻറ ദോഷവശങ്ങള്‍ ഒാർമപ്പെടുത്തി ആരോഗ്യവിദഗ്ധര്‍. ഫാസ്റ്റ്ഫുഡ് കുട്ടികളില്‍ ആസക്തി സൃഷ്ടിക്കുന്നുണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോർപറേഷന് (പി.എച്ച്.സി.സി) ഒാർമപ്പെടുത്തുന്നു. ഫാസ്റ്റ്ഫുഡില്‍ പോഷകമൂല്യമില്ല. ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, കലോറി, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിക്കുമ്പോള്‍ വയറ് നിറഞ്ഞുവെന്ന തോന്നലുണ്ടാകില്ല. ഇതിനാൽ കൂടുതല്‍ കഴിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു.
ജങ്ക് ഫുഡിെൻറ ഏറ്റവും പ്രധാനപ്പെട്ട അപകടം അമിതവണ്ണമാണ്. കാരണം അവയില്‍ ധാരാളം കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണത്തിനു പകരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരില്‍ ഇത്തരത്തില്‍ മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. ഫാസ്റ്റ്ഫുഡ് അമിതമായി കഴിക്കുമ്പോള്‍ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അസ്വസ്ഥത കുട്ടികൾക്കുണ്ടാകും. നിരാശയും ലജ്ജയും മറ്റു അഭികാമ്യമല്ലാത്ത പെരുമാറ്റങ്ങളും പോലെയുള്ള മാനസികപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കിയേക്കാം. ഇത് കോപവും അക്രമവും വര്‍ധിക്കുന്നതിലേക്ക് നയിക്കും. അതുപോലെ തന്നെ കാരണമില്ലാതെ വിഷാദവും സങ്കടവുമുണ്ടായേക്കും.
ഫാസ്റ്റ്ഫുഡുമായി ബന്ധപ്പെട്ട് ആരോഗ്യവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തേണ്ടത് സുപ്രധാനമാണ്. ഭക്ഷണം, ഫാസ്റ്റ്ഫുഡ്, കുട്ടികളുടെ ആരോഗ്യത്തില്‍ ഇവ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ആരോഗ്യകരമായ പെരുമാറ്റ രീതിയില്‍ സൃഷ്ടിക്കേണ്ടതിെൻറ പ്രാധാന്യവും പി.എച്ച്.സി.സി ചൂണ്ടിക്കാട്ടി.
ഫാസ്റ്റ്ഫുഡ് ഭക്ഷണത്തിലെ ഘടകങ്ങളില്‍ ഒരു ചൂടുള്ള പദാര്‍ഥം അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ക്രമരഹിതമാക്കും. അത്തരം ഫാസ്റ്റ്ഫുഡ് കുട്ടികളുടെ തലച്ചോറിനെ രാസപരമായി ബാധിക്കും. ഇച്ഛാശക്തിയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തും. തല്‍ഫലമായി മാനസിക ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. ഗര്‍ഭിണികള്‍ പതിവായി ഫാസ്റ്റ്ഫുഡ് കഴിക്കുമ്പോള്‍ ഗര്‍ഭപിണ്ഡത്തെയും പ്രതികൂലമായി ബാധിക്കും. ഗര്‍ഭപിണ്ഡത്തിെൻറ വളര്‍ച്ചയെയും രൂപവത്കരണത്തെയും ഇത് ബാധിക്കും. ഫാസ്റ്റ് ഫുഡ് സംസ്കാരം കുടുംബത്തിെൻറ കെട്ടുറപ്പിനെയും ബാധിക്കും.
കൃത്യസമയത്ത് കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ഒത്തുകൂടാതെ ഫാസ്റ്റ്ഫുഡിനെ ആശ്രയിക്കുന്നത് കുടുംബത്തിെൻറ താളംതെറ്റലിനും ഇടയാക്കിയേക്കും. കുട്ടികളില്‍ ഫാസ്റ്റ്ഫുഡ് ശീലം വര്‍ധിക്കുന്നത് സാമ്പത്തിക ബാധ്യതക്കും കാരണമാകുന്നുണ്ട്. ചില കുടുംബങ്ങള്‍ ഇപ്പോള്‍തന്നെ പ്രതിമാസ ബജറ്റിെൻറ നല്ലൊരു വിഹിതം ഇതിനായി നീക്കിവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.