പിതാവ് അമീർ ഒട്ടകയോട്ടമത്സരങ്ങൾ സമാപിച്ചു
text_fieldsദോഹ: പിതാവ് അമീറിെൻറ പേരിലുള്ള അറേബ്യൻ ഒട്ടകയോട്ട ഫെസ്റ്റിവൽ വിജയികൾക്ക് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി സമ്മാനം നൽകി. ഫെസ്റ്റിവലിെൻറ പ്രധാനപ്പെട്ട 10 റൗണ്ടിലെ വിജയികൾക്കാണിത്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ േപരിലുള്ള വാളിനുവേണ്ടിയാണ് എല്ലാവർഷവും അറേബ്യൻ ഒട്ടക ഫെസ്റ്റിവൽ നടക്കുന്നത്. അൽശഹാനിയ കാമൽ റേസ് ട്രാക്കിലാണ് മത്സരങ്ങൾ നടന്നത്. വിവിധ ജി.സി.സി രാജ്യങ്ങളിലെ നിരവധി ഒട്ടക ഉടമകളാണ് മത്സരത്തിൽ പങ്കെടുത്തത്.
'അൽ ഹെയ്ൽ', 'അൽ സമൂൽ' വിഭാഗങ്ങളിലെ പ്രധാന നാല് റൗണ്ടുകളിലെ വിജയികൾക്ക് ശൈഖ് ജൂആൻ കിരീടം സമ്മാനിച്ചു. അൽശഖബിെൻറ 'തെയ്ബ' ഒട്ടകം ആണ് പിതാവ് അമീറിെൻറ പേരിലുള്ള സ്വർണവാൾ നേടിയത്. അൽശഹാനിയയുടെ 'തുവാരിയ' ഗോൾഡൻ ഷെൽഫ പദവി സ്വന്തമാക്കി. അൽശഹാനിയയുടെ 'റംസ്', അൽ മിർഖബിെൻറ 'മഷ്കൂർ' എന്നിവ രണ്ട് ഗോൾഡൻ ഡാഗറുകൾ സ്വന്തമാക്കി.
അൽഹെയ്ൽ, അൽ സമൂൽ മത്സരങ്ങളിലെ ആറ് പ്രധാന ഫൈനൽ റൗണ്ടുകളിലെ വിജയികൾക്കും ശൈഖ് ജൂആൻ സമ്മാനങ്ങൾ നൽകി. ഗോത്രവിഭാഗങ്ങളിലെ അംഗങ്ങളുെട ഒട്ടകങ്ങൾക്കായാണ് ഈ വിഭാഗം മത്സരങ്ങൾ നടക്കുന്നത്. ഈ വിഭാഗത്തിലെ വെള്ളി വാളിന് 'നസീം' എന്ന ഒട്ടകത്തിെൻറ ഉടമ നാസർ അബ്ദുല്ല അൽ മിസ്നദ് അർഹനായി.'മർമൂഖ' ഒട്ടകത്തിെൻറ ഉടമ മുഹമ്മദ് സയ്ദ് അൽ ഖയാരീൻ, 'അവായിദ്' ഒട്ടകത്തിെൻറ ഉടമ അലി മിത്ലി അൽ ഉതൈബി എന്നിവർക്ക് സിൽവർ ഷെൽഫ സമ്മാനങ്ങളും നൽകി.
'അൽ ഖീമ' ഒട്ടകത്തിെൻറ ഉടമ നാസർ അബ്ദുല്ല അൽ മിസ്നദ്, 'മിബെയ്ദ്' ഒട്ടകത്തിെൻറ ഉടമ മുഹമ്മദ് അൽ ഖയാരീൻ, 'അൽവസ്മി' ഒട്ടകത്തിെൻറ ഉടമ മൻസൂർ അബ്ദുൽ ഹാദി അൽഹജ്രി എന്നിവർ സിൽവർ ഡ്രാഗറിനും അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.