കോവിഡ് ഒഴിയുന്ന ആശ്വാസത്തിൽ പെരുന്നാൾ ആഘോഷം
text_fieldsദോഹ: സ്വദേശികളും വിദേശികളുമടങ്ങുന്ന ഖത്തറിലുള്ളവർ കോവിഡ് പ്രതിസന്ധിയിലും ചെറിയ പെരുന്നാൾ ആഘോഷിച്ചു. ചട്ടങ്ങൾ പാലിച്ചായിരുന്നു ഈദ്ഗാഹുകളിലും പള്ളികളിലും ഈദ് നമസ്കാരം നടന്നത്. ആകെ 1028 ഇടങ്ങളിലാണ് പെരുന്നാൾ നമസ്കാരം ഉണ്ടായിരുന്നത്. രാജ്യത്ത് കോവിഡ് രോഗികൾ കുറഞ്ഞുവരുകയും കോവിഡ് മുക്തർ കൂടിവരുകയും ചെയ്യുന്ന ആശ്വാസത്തിൽ കൂടിയായിരുന്നു ഇത്തവണത്തെ ഈദ് ആഘോഷം. കഴിഞ്ഞ ചെറിയ പെരുന്നാളിന് രാജ്യത്ത് പള്ളികൾ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ, ഇത്തവണ പള്ളികളെല്ലാം തുറന്നതും വിശ്വാസികൾക്ക് ആശ്വാസം നൽകുന്നതായി. രാവിലെ 5.05നായിരുന്നു നമസ്കാരം. വിശ്വാസികൾ നേരത്തേ തന്നെ പള്ളികളിലെത്തിയിരുന്നു.
മലയാളികൾ ഈദ്ഗാഹുകളിൽ പങ്കെടുക്കാനാണ് ഏറെയും താൽപര്യം കാണിച്ചത്. ഇസ്രായേൽ ക്രൂരതയിൽ പ്രയാസമുനുഭവിക്കുന്ന ഫലസ്തീനികൾക്കായി ഇമാമുമാർ പള്ളികളിൽ പ്രാർഥന നടത്തി. ഫലസ്തീനായി ഒന്നിക്കണമെന്ന ആഹ്വാനവുമുണ്ടായി. കോവിഡ് ചട്ടങ്ങൾ പാലിക്കുന്നത് പരിശോധിക്കാനായി പൊലീസ് നിരീക്ഷണവും ശക്തമായിരുന്നു. പെരുന്നാൾ ദിനങ്ങളിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന് വൻനടപടികളാണ് ഗതാഗതവകുപ്പ് സ്വീകരിച്ചിരുന്നത്. മലയാളികളടക്കമുള്ള പ്രവാസികളുടെ പെരുന്നാൾ സംഗമങ്ങളും ആേഘാഷങ്ങളും ഇത്തവണയും ഉണ്ടായിരുന്നില്ല.
എന്നാൽ, മിക്ക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിവിധ ഓൺലൈൻ ഈദ് പരിപാടികൾ നടക്കുന്നുണ്ട്. സാങ്കേതിക മികവിൽ തയാറാകുന്ന ഇത്തരത്തിലുള്ള പരിപാടികൾക്ക് നല്ല കാഴ്ചക്കാരുമുണ്ട്. ഖത്തറിലെയും നാട്ടിലെയും ഗായകരെ പങ്കെടുപ്പിച്ചാണ് ഓൺലൈൻ സംഗീതപരിപാടികൾ ഒരുക്കിയിരിക്കുന്നത്. റമദാനിൽ പ്രത്യേക ക്ലാസുകളും ഓൺലൈനിൽ വ്യാപകമായി നടന്നിരുന്നു. പെരുന്നാൾ പിറ്റേന്ന് ആഴ്ചാവധിദിനമായ വെള്ളിയാഴ്ച ആയതിനാൽ ബാച്ലേഴ്സിനും തൊഴിലാളികൾക്കും യാത്രകൾ നടത്താനുള്ള സൗകര്യം കൂടുതൽ ലഭ്യമായിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ പ്രഭാഷത്തിലും ഫലസ്തീനിനായി ഇമാമുമാർ പ്രാർഥന നടത്തി.
ബീച്ചുകളിൽ തിരക്ക്
രാജ്യത്തെ ബീച്ചുകളിൽ പെരുന്നാൾ ആഘോഷിക്കാനായി നിരവധിപേരാണ് എത്തിയത്. അൽവക്റ ബീച്ച്, സീലൈൻ ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിൽ കുടുംബങ്ങളടക്കമുള്ളവരുടെ തിരക്കുണ്ടായി. നല്ല കാലാവസ്ഥയുമായതിനാൽ വൈകുന്നേരത്തോടെ തന്നെ ബീച്ചുകളിൽ ആളുകൾ എത്തിയിരുന്നു.
അതേസമയം, സൂഖുകൾ പോലുള്ളവയുടെ ചില ഭാഗങ്ങളിൽ പെരുന്നാൾ ദിവസം കുടുംബങ്ങൾക്ക് മാത്രമേ പ്രശേനം ഉണ്ടായിരുന്നുള്ളൂ. ഖത്തറിൽ മേയ് ഒമ്പത് ഞായറാഴ്ച മുതൽ മേയ് 18 ചൊവ്വാഴ്ച വരെയാണ് പെരുന്നാൾ പൊതുഅവധി. മേയ് 19 ബുധനാഴ്ച മുതൽ ജിവനക്കാർ ജോലിക്ക് ഹാജരാകണം. അതേസമയം സ്വകാര്യസ് ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പെരുന്നാൾ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും മാത്രമാണ് അവധി ലഭിക്കുന്നത്. എന്നിരുന്നാലും ആഘോഷദിനങ്ങൾ തന്നെയാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.