കരയേണ്ട കുഞ്ഞേ, മുലപ്പാലുണ്ടാവോളം
text_fieldsദോഹ: മുലപ്പാലാണ് നല്ലത്, മുലയൂട്ടലാണ് നല്ലത്, അമ്മക്കും കുഞ്ഞിനും. രാജ്യത്ത് ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ മുലയൂട്ടൽ വാരാചരണം. പൊതുജനാരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവ സംയുക്തമായാണ് മുലയൂട്ടൽ വാരാചരണം നടത്തുന്നത്. കുഞ്ഞുങ്ങൾക്ക് ആറുമാസത്തിനിടെ ലഭിക്കുന്ന മുലപ്പാൽ അളവ് 15 ശതമാനം വർധിപ്പിക്കാൻ പ്രത്യേക പദ്ധതിയാണ് നടത്തുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ ദേശീയ ആരോഗ്യനയ വിഭാഗം മേധാവി സദ്രിയ അൽ ഖഹ്വാജി പറയുന്നു.
മുലയൂട്ടലിൻെറ പ്രാധാന്യം, അത് അമ്മക്കും കുഞ്ഞിനും നൽകുന്ന വിവിധ ഗുണങ്ങൾ സംബന്ധിച്ച് രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങൾ ബോധവത്കരണ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. അമ്മമാരിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്. മുലയൂട്ടൽ സംബന്ധിച്ച് സ്ത്രീകൾക്കിടയിലുള്ള തെറ്റായ ധാരണകൾ സംബന്ധിച്ച് ബോധവത്കരിക്കുകയും ലക്ഷ്യമാണ്. എച്ച്.എം.സിയുടെ വിമൻസ് ഹെൽത്ത് ആൻഡ് റിസർച്ച് സെൻറർ, അൽവക്റ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക മുലയൂട്ടൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെയാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മെറ്റേണിറ്റി, ൈചൽഡ്ഹുഡ് ക്ലിനിക്കുകളിലും മുലയൂട്ടൽ സംബന്ധിച്ച പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് ഇവ പ്രവർത്തിക്കുക. രാജ്യം മുലയൂട്ടലിന് വൻപ്രാധാന്യമാണ് നൽകുന്നത്. ബ്രസ്റ്റ് ഫീഡിങ് കൗൺസിലർമാരുടെ കഴിവും ശേഷിയും വർധിപ്പിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ആശുപത്രികളിലും മറ്റും മുലയൂട്ടലിന് പുതിയ അമ്മമാരെ സഹായിക്കുന്നതിനും വിവിധ ബോധവത്കരണം നൽകുന്നതിനുമാണ് ബ്രസ്റ്റ് ഫീഡിങ് കൗൺസിലർമാർ. ജനനം മുതൽ ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ നിർബന്ധമാക്കുന്നതിനും രണ്ടുവയസ്സ് വരെ മുലപ്പാൽ കൊടുക്കുന്നതിനും മന്ത്രാലയം വൻപ്രാധാന്യമാണ് നൽകുന്നത്. ശൈശവ മരണനിരക്ക് കുറക്കുന്നതിനുള്ള മിലെനിയം ഡെവലപ്മെൻറ് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ദേശീയ ആരോഗ്യ പദ്ധതി 2018– '22െൻറ ഭാഗമാണിത്.
സേവനത്തിന് മുലയൂട്ടൽ ക്ലിനിക്കുണ്ട്
മുലയൂട്ടലുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്കായാണ് ഹമദ് മെഡിക്കൽ കോർപറേഷൻെറ കീഴിൽ വിമൻസ് വെല്‍നസ് ആൻഡ് റിസര്‍ച്ച് സെൻറർ (ഡബ്ല്യു.ഡബ്ല്യു.ആര്.സി) പ്രവർത്തിക്കുന്നത്. വർഷത്തിൽ 17,000 പ്രസവം വരെ നടക്കാൻ ഇവിടെ സൗകര്യമുണ്ട്. 4439 5777 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. മുലയൂട്ടലിൻെറ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും പ്രസവശേഷം അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറ്റവും മികച്ച അന്തരീക്ഷമാണ് എച്ച്.എം.സിയില്‍ ഒരുക്കിയിട്ടുള്ളത്. ഡബ്ല്യു.ഡബ്ല്യു.ആര്.സിയിലെ ഔട്ട്പേഷ്യൻറ് വകുപ്പില്‍ മുലയൂട്ടൽ ക്ലിനിക്ക് രാവിലെ ഒമ്പതുമുതല്‍ പതിനൊന്നര വരെയാണ് പ്രവര്‍ത്തിക്കുന്നത്. കുഞ്ഞിന് ആദ്യ ഒരുവര്‍ഷവും അതിനുശേഷവും തുടര്‍ച്ചയായി മുലയൂട്ടുന്നത് സാധാരണഗതിയിലുള്ള ഇന്‍ഫെക്ഷനുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും. ഇന്‍ഫെക്ഷനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നത് അവരുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് പ്രയോജനപ്പെടും. ലോക മുലയൂട്ടല്‍ വാരാചാരണത്തോടനുബന്ധിച്ച് എല്ലാവർഷവും വിപുലമായ പരിപാടികൾ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് നടത്താറുണ്ട്.
അമ്മക്കും കുഞ്ഞിനും നിരവധി പ്രയോജനങ്ങൾ
മുലയൂട്ടുന്നതിലൂടെ അമ്മക്കും കുഞ്ഞിനും ആരോഗ്യപരമായി നിരവധി പ്രയോജനങ്ങളാണ് ലഭിക്കുന്നതെന്ന് വിമൻസ് വെല്‍നസ് ആൻഡ് റിസര്‍ച്ച് സെൻറർ (ഡബ്ല്യു.ഡബ്ല്യു.ആര്.സി) ബ്രസ്റ്റ്ഫീഡിങ് കമ്മിറ്റി അധികൃതർ പറയുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദയരോഗങ്ങള്‍, ബാല്യകാല രക്താര്‍ബുദം എന്നിവക്കും അണുബാധകള്ക്കുമെതിരായ സംരക്ഷിത പ്രതിരോധശേഷി മുലപ്പാല്‍ നല്‍കും. കുട്ടിയുടെ ഉത്തമവളര്ച്ചക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള കൊളസ്ട്രോള്‍, ഫാറ്റി ആസിഡുകള്‍ കുട്ടികളില്‍ പ്രതിരോധശേഷിയും ഉയര്‍ന്ന ബുദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആറുമാസം വരെയുള്ള കുഞ്ഞുങ്ങളില്‍ മുലയൂട്ടല്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ഓരോ വര്‍ഷവും 8.23 ലക്ഷം കുട്ടികളുടെ മരണങ്ങളും 20,000 മാതൃമരണങ്ങളും ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. പ്രസവിച്ച് ആദ്യ ഒരുമണിക്കൂർ മുതല്‍ ആറു മാസം വരെ കുട്ടികളെ മുലയൂട്ടേണ്ടതുണ്ട്. ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മാതൃകാപരവും പൂര്‍ണവുമായ പോഷാകാഹാരമാണ് മുലപ്പാല്‍. ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിനൊപ്പം രണ്ടുവയസ്സുവരെ കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നും ഡബ്ല്യു.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നു. മുലയൂട്ടുന്നതിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടും. പ്രസവാനന്തര വീണ്ടെടുക്കലിനും മാതാവിനെ പ്രാപ്തമാക്കുന്നു. പ്രസവാനന്തര രക്തസ്രാവം, വിളര്‍ച്ച, സ്തന അണ്ഡാശയ അര്‍ബുദം, രക്താതിമര്‍ദം, ടൈപ് ടു പ്രമേഹം, ആര്‍ത്തവവിരാമ സമയത്ത് ഓസ്റ്റിയോപൊറോസിസ് എന്നിവക്കുള്ള സാധ്യത കുറയും. മുലയൂട്ടാത്ത അമ്മമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുലയൂട്ടുന്ന അമ്മമാരില്‍ പ്രസവാനന്തര ഉത്കണ്ഠയും വിഷാദവും കുറവായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.