പ്രാദേശിക ഉൽപന്നങ്ങൾക്ക് കടകൾ ഈടാക്കുന്ന ഫീസുകൾ നിജപ്പെടുത്തി
text_fieldsദോഹ: പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും വിപണിയിൽ മികച്ച സൗകര്യങ്ങളുണ്ടാക്കാനും പുതുനടപടികളുമായി വാണിജ്യവ്യവസായ മന്ത്രാലയം. ഇതിെൻറ ഭാഗമായി കടകളിൽ ഇത്തരം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് കടകൾ ഈടാക്കിയിരുന്ന പ്രത്യേക ഇനം ഫീസുകളുടെ നിരക്കുകൾ മന്ത്രാലയം നിജപ്പെടുത്തി. രജിസ്ട്രേഷൻ ഫീസ്, ലിഫ്റ്റിങ് ഫീസ്, ഷെൽഫ് ഡിസ്േപ്ല ഫീസ് തുടങ്ങിയ കാര്യത്തിലാണിത്. ദേശീയ ഉൽപന്നങ്ങൾ ഏത് രൂപത്തിൽ കടകളുടെ ഷെൽഫുകളിൽ പ്രദർശിപ്പിക്കണമെന്നതിെൻറ രീതിയടക്കം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിൽപന കഴിഞ്ഞ് ഇത്തരം ഉൽപന്നങ്ങളുടെ വില കടകൾ നൽകാനുള്ള സമയപരിധി മന്ത്രാലയം നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മറ്റു തുക കടകൾ ഈടാക്കുവാൻ പാടില്ല. പ്രാദേശിക ഉൽപന്നങ്ങളെ നിരുത്സഹപ്പെടുത്തുന്നതോ അത്തരം ഉൽപന്നങ്ങൾ കടകളിൽ വെക്കാതിരിക്കുന്നതോ ആയ നടപടികൾ ഉണ്ടാകരുത്. നിർേദശങ്ങളിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് അറിയാനായി മന്ത്രലയത്തിെൻറ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തും. പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ബോധവത്കരണമടക്കമുള്ള നടപടികളും സ്വീകരിക്കും. ഖത്തർ ദേശീയ വീക്ഷണം 2030െൻറ ഭാഗമായാണ് പുതിയ നടപടികൾ. പരമാവധി വിൽപനവിലയും ലാഭവിഹിതവും നിർണയിക്കുന്ന കമ്മിറ്റിയുടെ 2020ലെ ആറാംനമ്പർ തീരുമാനം മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്.
വിൽപനമൂല്യത്തിെൻറ പത്ത് ശതമാനം മാത്രം ഫീസ്
റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ പ്രാദേശിക ഉൽപന്നങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന വിവിധ ഫീസുകളുെട നിരക്കുകൾ വിൽപനമൂല്യത്തിെൻറ പത്ത് ശതമാനമാക്കിയാണ് മന്ത്രാലയം നിജപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ഇത് 25 ശതമാനമായിരുന്നു. ഫിക്സ്ഡ് ഡിസ്കൗണ്ട് ശതമാനം, പ്രോഗ്രസീവ് പ്രോഫിറ്റ് മാർജിൻ, ന്യൂ കമ്പനി രജിസ്ട്രേഷൻ ഫീസ്, ന്യൂ പ്രൊഡക്ട് രജിസ്ട്രേഷൻ ഫീസ്, ഷെൽഫ് യൂസേജ് ഫീസ്, ഗാൻഡല ഷെൽഫിങ് ഫീസ്, ലോയൽറ്റി പ്രോഗ്രാം, സർവീസ് ഓർഗനൈസേഷൻ ആക്റ്റിവിറ്റീസ്, പ്രസേൻറഷൻ ആൻഡ് പ്രമോഷൻ, സീസണൽ പ്രമോഷനൽ സർവിസ്, ഓഫർ ആൻഡ് പ്രമോഷൻ, പുതിയ ബ്രാഞ്ച് തുറക്കൽ, പണംനൽകുന്ന രീതി, എക്സപ്ഷനൽ പേയ്മെൻറ് മെത്തേഡ്, പ്രൊഡക്ട് ഡിസ്േപ്ല ഫീസ്, എക്സ്പയേർഡ് പ്രൊഡക്റ്റ്സ് പെനാൽറ്റി ഫീസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് മന്ത്രാലയം പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ഫീസ് പുതിയ തീരുമാനപ്രകാരമുള്ള ഫീസിനേക്കാൾ കുറവാണെങ്കിൽ നിലവിലുള്ള ഫീസ് തെന്ന തുടരുകയും വേണം. പ്രാദേശിക ഉൽപന്നങ്ങൾക്ക് നിജപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കാൻ പാടില്ല.
വിറ്റ പണം നൽകാനുള്ള ദിവസം നിജപ്പെടുത്തി
ഉൽപന്നങ്ങൾ വിറ്റ പണം നൽകാനുള്ള സമയപരിധി കടകൾ പാലിക്കണം. അതിനുള്ളിൽ വിതരണക്കാർക്ക് കടകൾ പണം കൊടുത്തിരിക്കണം. പച്ചക്കറി അടക്കമുള്ളവയുടെ കാര്യത്തിൽ ഒരു ദിവസം മുതൽ 15 ദിവസം വരെയാണ് പ്രാദേശിക ഉൽപന്നങ്ങൾ വിറ്റ പണം കടകൾ വിതണക്കാർക്ക് നൽകേണ്ടത്. പച്ചക്കറികളും പഴങ്ങളും, ഫ്രഷ് മത്സ്യം, ശീതീകരിച്ച മത്സ്യം, കടൽ ഉൽപന്നങ്ങൾ, ശീതീകരിച്ച ഇറച്ചിയും ഉൽപന്നങ്ങളും, ശീതീകരിച്ച േകാഴിയിറച്ചി, മുട്ട, പാൽ പാൽഉൽപന്നങ്ങൾ, എല്ലാ തരത്തിലുമുള്ള ബ്രഡുകൾ തുടങ്ങിയ ഉൽപന്നങ്ങളാണ് ഇതിെൻറ പരിധിയിൽ വരുന്നത്. പ്രാദേശികമായി ഉൽപാദിപ്പിക്കെപ്പടുന്ന അല്ലെങ്കിൽ പാക്കേജ്ഡ് ഭക്ഷ്യഉൽപന്നങ്ങൾക്ക് രണ്ടുമുതൽ 40 ദിവസം വരെയാണ് പണം നൽകാനുള്ള സമയപരിധി. ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വിറ്റ പണം നൽകാനുള്ള പരിധി മുന്നുമുതൽ 60 ദിവസം വരെയാണ്. റീട്ടെയ്ൽസ് ഔട്ട്ലെറ്റുകൾക്ക് മാസാന്ത അക്കൗണ്ട് സ്റ്റേറ്റ്മെൻറ് സമർപ്പിച്ചതുമുതലുള്ള ദിവസം മുതലാണ് ഈ ദിനങ്ങൾ കണക്കാക്കുന്നത്. എന്നാൽ, ഇൻവോയിസ് നൽകിയതിന് ശേഷമുള്ള 30 ദിവസത്തേക്കാൾ ഇത് കൂടുകയും ചെയ്യരുത്.
ഷെൽഫുകളിൽ 50 ശതമാനം പ്രാദേശിക ഉൽപന്നങ്ങൾ
ഷെൽഫുകളിൽ ഒരേ തരത്തിലുള്ള ഉൽപന്നങ്ങൾ പ്രദർശിക്കുേമ്പാൾ ആകെ സ്ഥലത്തിെൻറ അമ്പത് ശതമാനത്തിൽ പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കണം. മധ്യഭാഗത്തുള്ള ഷെൽഫുകളിലാണ് ഇത്തരം ഉൽപന്നങ്ങൾ വെക്കേണ്ടത്. 'നാഷനൽ പ്രൊഡക്ട്' എന്ന ലേബൽ ഷെൽഫുകളിൽ പതിക്കുകയും േവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.