ഫീസ് അടക്കാൻ വൈകുന്നത് മൂലം വിദ്യാഭ്യാസം നിഷേധിക്കരുത്
text_fieldsദോഹ: സ്വകാര്യസ്കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ നിരവധി കടമ്പകളും കർശന ഉപ ാധികളും ഉണ്ടെന്ന് വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസമന്ത്രാലയം. ഫീസ് നൽകുന്നതിൽ കാ ലതാമസം വരുന്നതുകൊണ്ട് മാത്രം ഒരു വിദ്യാർഥി സ്കൂളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത ് അംഗീകരിക്കില്ലെന്ന് മന്ത്രാലയത്തിലെ ൈപ്രവറ്റ് സ്കൂൾസ് ലൈസൻസിങ് വകുപ്പ് ഡ യറക്ടർ ഹമദ് അൽഗാലി പറഞ്ഞു.
ഖത്തർ റേഡിയോയിലെ പരിപാടിയിൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ കാര്യത്തിൽ മന്ത്രാലയത്തിന് നല്ല താൽപര്യമുണ്ട്. ട്യൂഷൻ ഫീസ് മന്ത്രാലയത്തിെൻറ തീരുമാനങ്ങൾക്കനുസരിച്ചാണ്. ഒാരോ സെമസ്റ്ററും തുടങ്ങുന്നതിന് മുമ്പ് തന്നെ വിദ്യാർഥികൾ ട്യൂഷൻ ഫീസ് അടക്കണം. ഇത് സ്കൂളുകളുടെ അവകാശമാണ്. എന്നാൽ ഫീസ് അടക്കാൻ ൈവകുന്നുവെന്ന കാരണത്താൽ ഒരു വിദ്യാർഥിയെ ക്ലാസിൽ കയറ്റാതിരിക്കാൻ പാടില്ല. വിദ്യാഭ്യാസം ലഭിക്കുക എന്നതിൽ നിന്ന് വിദ്യാർഥിയെ അകറ്റുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കെട്ടിടങ്ങളുടെ വികസനം, കളിസ്ഥലം, ലബോറട്ടറികൾ തുടങ്ങിയവയുമായി ബന്ധെപ്പട്ട ഉപാധികളും പരിഗണിച്ചാണ് ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള അപേക്ഷകളിൽ മന്ത്രാലയം തീരുമാനമെടുക്കുക. സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും വൈദ്യുതി–വെള്ളം എന്നിവയുടെ ബില്ലിൽ സർക്കാർ ഇളവുനൽകിയിട്ടുണ്ട്. ഇതിനാൽ സ്കൂൾ നടത്തിപ്പിെൻറ മറ്റ് പലകാര്യങ്ങളിലും ധാർമികമായ ചില ബാധ്യതകൾ സ്കൂളുകൾക്കുെണ്ടന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ കെട്ടിടങ്ങളുെട വാടക, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം, താമസസൗകര്യങ്ങൾ നൽകൽ തുടങ്ങിയ കാര്യങ്ങളിൽ വിദ്യാലയങ്ങളും ധാർമികമായ ചില കാര്യങ്ങൾ നിർവഹിക്കാനുണ്ട്. 2019–2020 വിദ്യാഭ്യാസവർഷത്തിൽ പ്രവർത്തനം തുടങ്ങാനായി 57 പുതിയ അപേക്ഷകൾ ലൈസൻസിനായി മന്ത്രാലയത്തിൽ ലഭിച്ചിട്ടുണ്ട്.
ഇൗ സ് ഥാപനങ്ങളിലൊക്കെ മന്ത്രാലയം സന്ദർശനം നടത്തിയിട്ടുണ്ട്. ബോയ്സ് സ്കൂളുകൾ, ഗേൾസ് സ്കൂളുകൾ, ദേശീയ കരിക്കുലം പിന്തുടരുന്ന സ്കൂളുകൾ എന്നിവയാണവ. സ്വകാര്യ സ്കൂളുകളിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. സ്കൂളിെൻറ ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കുന്നവർക്ക് പത്ത് വർഷത്തെ പ്രവർത്തന പരിചയം അത്യാവശ്യമാണ്. അധ്യാപകർക്കും നിശ്ചിത വിദ്യാഭ്യാസയോഗ്യത ഉണ്ട്. പലകാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് സ്കൂുകുടെ ഫീസ് വർധനക്കുള്ള അപേക്ഷയിൽ തീരുമാനമെടുക്കുന്നത്.
അപേക്ഷക്കൊപ്പം സ്കൂളുകൾ സമർപ്പിച്ച സാമ്പത്തിക റിപ്പോർട്ടുകളിൽ സ്കൂളുകൾ ലാഭത്തിലാണോ നഷ്ട്ടത്തിലാണോ പ്രവർത്തിക്കുന്നത് എന്ന് അറിയാൻ കഴിയും.
ഇത്തവണ സ്വകാര്യസ്കൂളുകളിൽ നിന്നുള്ള 98 അപേക്ഷകൾ മന്ത്രാലയം ഇക്കാരണങ്ങളാൽ തള്ളിയിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ സ്കൂളുകളുടെ നടത്തിപ്പിലുള്ള പാളിച്ച മൂലമാണ് നഷ്ടം സംഭവിക്കുന്നതെന്ന് ചില അപേക്ഷകളിൽ തെളിഞ്ഞു. മറ്റ് ചിലതിൽ സ്കൂളുകൾ ലാഭത്തിലാണെന്നും തെളിഞ്ഞു. ഇതിനാലാണ് പല അപേക്ഷകളും തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.