തണുപ്പ്: പനി, ശ്വാസ സംബന്ധ അസുഖം കൂടുന്നു
text_fieldsദോഹ: രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും പനി, ശ്വാസ സംബന്ധിയായ അസുഖങ്ങൾ ഉള്ള രോഗികൾ കൂടുതലായിഎത്തുന്നതായി മെഡിക്കൽ വൃത്തങ്ങൾ. കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും തണുത്ത അന്തരീക്ഷവുമാണ് ഇതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളുടെ എണ്ണം വർധിച്ചതിനോടൊപ്പം ഫാർമസികളിൽ മരുന്നുകൾക്ക് ആവശ്യക്കാരേറിയിട്ടുമുണ്ട്.
പനി, ടോൺസിലൈറ്റിസ്, ആസ്തമ രോഗികളുടെ എണ്ണത്തിലാണ് പ്രധാനമായും വർധനവ് ഉണ്ടായിരിക്കുന്നത്.
തണുത്ത കാലാവസ്ഥയാണ് പനിക്ക് കാരണമാകുന്നതെങ്കിൽ, അന്തരീക്ഷത്തിലെ പൊടിപടലവും കാറ്റുമാണ് ആസ്തമ, തൊണ്ട സംബന്ധിയായ അസുഖങ്ങൾക്ക് പിന്നിൽ. ഒക്ടോബറിൽ ആരംഭിച്ച സീസണൽ ഫ്ളൂ അസുഖങ്ങൾ ഫെബ്രുവരി വരെ തുടരുമെന്നാണ് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്. ഒക്ടോബറിനും ഫെബ്രുവരിക്കും ഇടയിൽ സീസണൽ ഫ്ളൂ സാധാരണയാണെന്നും നിരവധി പേർക്ക് പനി, ശരീരമാസകലം വേദന, ചുമ, ജലദോഷം തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകുമെന്നും പൊടിയും കാറ്റും കാരണത്താൽ ചിലർക്ക് ആസ്തമ പോലുള്ള ശ്വാസസംബന്ധിയായ രോഗങ്ങളും വരാമെന്നും ആസ്റ്റർ ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാർ പറയുന്നു.
പനി, ചുമ, തൊണ്ടയെരിച്ചിൽ, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, വിറയൽ, തളർച്ച എന്നിവയെല്ലാം ഇതിെൻറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൂലമായ കാലവസ്ഥകളിൽ നിന്നും സുരക്ഷിതമായിരിക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.