ലബനാനിൽ ഖത്തറിെൻറ സന്നദ്ധസേവനം തുടരുന്നു
text_fieldsദോഹ: സ്ഫോടനത്തിൽ ദുരിതമനുഭവിക്കുന്ന ലബനാനിൽ ഖത്തറിെൻറ സേവനസഹായപ്രവർത്തനങ്ങൾ തുടരുന്നു. ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ഖത്തർ അയച്ച രണ്ടാമത്തെ ഫീൽഡ് ആശുപത്രിയും കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചിരുന്നു.
ബെയ്റൂത്തിലെ ഗെയ്റ്റോവി ആശുപത്രി കോമ്പൗണ്ടിലാണ് ഈ ഫീൽഡ് ആശുപത്രി ഉള്ളത്. ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ഖത്തർ അയച്ച അടിയന്തര മെഡിക്കൽ സഹായത്തോടൊപ്പമാണ് രണ്ടു ഫീൽഡ് ആശുപത്രികളും ലബനാനിലെത്തിച്ചത്. ലബനാനില താൽക്കാലിക നിയന്ത്രണാധികാരമുള്ള സർക്കാറിലെ ആരോഗ്യമന്ത്രി ഡ. ഹമദ് ഹസൻ, ലബനാനിലെ ഖത്തർ അംബാസഡർ മുഹമ്മദ് ഹസൻ ജാബിർ അൽ ജാബിർ, ലബനീസ് ആർമി കമാൻഡർ എലിയാസ് ഷാമിയയുടെ പ്രത്യേക പ്രതിനിധി, ലബനീസ് ആശുപത്രി ഡയറക്ടർ മാനേജർ ഡോ. പിയറി യാറെദ്, ആശുപത്രി നിർമാണത്തിൽ പങ്കെടുത്ത ഖത്തരി ലോജിസ്റ്റിക്കൽ, മെഡിക്കൽ പ്രതിനിധികൾ, ഉന്നത നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ഫീൽഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബെയ്റൂത്ത് തുറമുഖത്തുണ്ടായ സ്ഫോടനവും കോവിഡ്-19 പ്രതിസന്ധിയും കാരണം ലബനാനിലെ ഭൂരിഭാഗം ആശുപത്രികളും പൂർണമായോ ഭാഗികമായോ അടച്ചുപൂട്ടിയ അവസ്ഥയിലാണ്.
ആഗസ്റ്റ് 11ന് ബെയ്റൂത്തിലെ അൽ റൂം ആശുപത്രിയിൽ ഖത്തറിെൻറ ആദ്യ ഫീൽഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചിരുന്നു. രണ്ട് ആശുപത്രികളിലുമായി 500 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നു വിമാനങ്ങൾകൂടി ഖത്തറിൽ നിന്ന് ബെയ്റൂത്തിലെത്തിയിരുന്നു.44 ടൺ മെഡിക്കൽ, മാനുഷിക സഹായവസ്തുക്കളുമായാണ് റഫീഖ് ഹരീരി രാജ്യാന്തര വിമാനത്താവളത്തിൽ അമീരി വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ പറന്നിറങ്ങിയത്. അവശ്യസാധനങ്ങളടക്കം 50 ടൺ സഹായവുമായി മറ്റൊരു കാർഗോ വിമാനവും റഫീഖ് ഹരീരി വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.