ഫിഫ അറബ് കപ്പ് 2021: വീണ്ടും കാൽപന്താരവം
text_fieldsദോഹ: ലോകകപ്പിെൻറ നാട്ടിൽ വീണ്ടും കാൽപന്താരവം. പ്രഥമ ഫിഫ അറബ് കപ്പ് ഈ വർഷാവസാനം നടക്കും. ഗ്രൂപ് പോരാട്ടങ്ങൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കതാറയിലെ ഓപറ ഓപൺ തിയറ്ററിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. കോവിഡ്-19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഖത്തറിന് പുറമെ അൽജീരിയ, ബഹ്റൈൻ, ഖമറൂസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, സൗദി അറേബ്യ, സോമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നീ 23 അറബ് രാഷ്ട്രങ്ങളാണ് പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്.
ഫിഫ റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ഒമ്പതു ടീമുകൾ നേരിട്ട് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയപ്പോൾ ബാക്കി ഏഴു ടീമുകൾക്ക് യോഗ്യത റൗണ്ടിൽ മത്സരിച്ച് വേണം ഫൈനൽ റൗണ്ടിലെത്താൻ. ആതിഥേയരായ ഖത്തർ, ഇറാഖ്, തുനീഷ്യ, യു.എ.ഇ, സിറിയ, മൊറോക്കോ, സൗദി അറേബ്യ, അൽജീരിയ, ഈജിപ്ത് എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്. നാലു ഗ്രൂപ്പുകളിൽനിന്നുള്ള ഗ്രൂപ് ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ, തേർഡ് പ്ലേസ് പ്ലേ ഓഫ് എന്നിവയാണ് നോക്കൗട്ട് റൗണ്ടുകൾ. 2022 ലോകകപ്പിനായുള്ള ആറു വേദികളിലായാണ് മത്സരം നടക്കുക.
ഇവയിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വക്റ അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ അഹ്മദ് ബിൻ അലി സ്റ്റേഡിയം എന്നിവ നേരേത്ത തന്നെ ദേശീയ, അന്തർദേശീയ മത്സരങ്ങൾക്ക് വേദിയായിരുന്നു. ടൂർണമെൻറിനായുള്ള മറ്റു സ്റ്റേഡിയങ്ങൾ അവസാനഘട്ട തയാറെടുപ്പിലാണ്.
മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പിന് കൃത്യം ഒരുവർഷം മുമ്പ് നടക്കുന്ന ഫിഫ അറബ് കപ്പ്, ലോകകപ്പിനായുള്ള ഖത്തറിെൻറ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുള്ള അവസാന അവസരമായാണ് കണക്കാക്കുന്നത്. ഖത്തർ ദേശീയദിനമായ ഡിസംബർ 18നാണ് അറബ് കപ്പിൻെറ കലാശപ്പോരാട്ടം, കൃത്യം ലോകകപ്പ് കലാശപ്പോരാട്ടത്തിൻെറ ഒരു വർഷം മുമ്പ്.
.............
ഗ്രൂപ്പുകൾ ഇങ്ങനെ
ഗ്രൂപ് എ - ഖത്തർ, ഇറാഖ്, ഒമാൻ X സോമാലിയ വിജയികൾ, ബഹ്റൈൻ X കുവൈത്ത് വിജയികൾ.
ഗ്രൂപ് ബി - തുനീഷ്യ, യു.എ.ഇ, സിറിയ, മോറിത്താനിയ X യമൻ വിജയികൾ.
ഗ്രൂപ് സി- മൊറോക്കോ, സൗദി അറേബ്യ, ജോർഡൻ X സൗത്ത് സുഡാൻ വിജയികൾ, ഫലസ്തീൻ X ഖമറൂസ് വിജയികൾ.
ഗ്രീപ് ഡി - അൽജീരിയ, ഈജിപ്ത്, ലബനാൻ X ജിബൂതി വിജയികൾ, ലിബിയ X സുഡാൻ വിജയികൾ.
അറബ് കപ്പിൻെറ വളൻറിയർമാരാകാം
ഖത്തറിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്ക് വളൻറിയർമാരാകാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇപ്പോൾ അപേക്ഷിക്കാം. https://www.qatar2022.qa/en/opportunities/communityengagement/volunteers എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കണ്ടേതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. 18 വയസ്സ് പൂർത്തിയായ ഖത്തറിലെ താമസക്കാർക്ക് അപേക്ഷിക്കാം. കാണികൾക്കുള്ള സേവനം നൽകൽ, സ്വീകരണം, ബ്രോഡ്കാസ്റ്റിങ് ആൻഡ് മീഡിയ വിഭാഗത്തിലെ േസവനം തുടങ്ങിയവയിലേക്കായിരിക്കും നിയോഗിക്കപ്പെടുക. തിരെഞ്ഞടുക്കെപ്പടുന്നവർക്ക് പരിശീലനമുണ്ടാകും. ടൂർണമെൻറ് അക്രഡിറ്റേഷനും യൂനിഫോമും ലഭിക്കും. ഭക്ഷണം, യാത്രാസൗകര്യം എന്നിവ ലഭിക്കും. ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം. അറബികൂടി അറിയുന്നവർക്ക് മുൻഗണന. ദിവസം എട്ടു മണിക്കൂർ വരെ സേവനം വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.