അൽജീരിയൻ നൈറ്റ്
text_fieldsദോഹ: ആതിഥേയ മുന്നേറ്റങ്ങളുടെ നെടുന്തൂണുകളുടെ ബൂട്ടുകൾക്ക് കത്രികപ്പൂട്ടിട്ട് അൽജീരിയ കളി തങ്ങളുടെ പക്ഷത്താക്കി. ഹസൻ ഹൈദോസ്, അക്രം അഫീഫി എന്നിവരുടെ നീക്കങ്ങൾ പൊട്ടിച്ചതോടെ മുന്നേറ്റത്തിൽ അൽ മുഈസ് അലിയിലേക്ക് പന്ത് സേപ്ല ഇല്ലാതായി.
സകരിയ ദ്രാവുയി, സോഫിയാനെ ബെൻഡെബ്ക, ഹൗസിൻ ബെൻയാദ എന്നിവരടങ്ങിയ പ്രതിരോധ നിരക്കുള്ളിൽ ഖത്തറിെൻറ മുന്നേറ്റം ചിതറിപ്പോയി. അതേസമയം, യാസിൻ ബ്രാഹിമിയും ബഗ്ദാദ് ബൗനെജും, യൂസുഫ് ബിലൈലിയും ചേർന്ന് കിട്ടിയ അവസരങ്ങളിൽ ഖത്തർ ഗോൾമുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളും നടത്തി. ഇരുപക്ഷത്തും മികച്ച ചില നീക്കങ്ങൾ നടത്തിയതല്ലാതെ ഗോൾ പിറക്കാത്ത ഒന്നാം പകുതി.
രണ്ടാം പകുതിയിൽ കൂടുതൽ കേന്ദ്രീകൃതമായി ആക്രമിച്ച അൽജീരിയ തുടർച്ചയായി കോർണറും ഫ്രീകിക്കും നേടി. ഒടുവിൽ 59ാം മിനിറ്റിൽ പന്ത് ലക്ഷ്യത്തിലെത്തുകയും ചെയ്തു. കോർണർ കിക്ക് ഷോട്ട് സേവ് ചെയ്ത ഗോളി സാദ് ഷീബിൽ തട്ടിയ പന്ത്, ഉശിരൻ ഷോട്ടിലൂടെ വലയിലാക്കി ജമിൽ ബെൻലാമ്രി സ്കോർ ചെയ്തു.
ഗോൾവഴങ്ങിയ ശേഷം ലോങ് േക്രാസുകളിലൂടെ തിരിച്ചുവരവിന് ശ്രമിച്ച ഖത്തറിന് പക്ഷേ, കാര്യങ്ങളൊന്നും മനസ്സിൽകണ്ടപോലെയായില്ല. ഒടുവിൽ ഒമ്പത് മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറിടൈമിെൻറ എട്ടാം മിനിറ്റിൽ മുഹമ്മദ് മുൻതാരി സമനില സമ്മാനിച്ചു. ബോക്സിനുള്ളിലെ മിന്നുന്ന ഹെഡ്ഡറിലൂടെ വലകുലുങ്ങിയതോടെ ഗാലറി അണപൊട്ടി. കളി എക്സ്ട്രാടൈമിലേക്ക് ഉറപ്പിച്ച സമയം. പക്ഷേ, പരിക്കും, വാഗ്വാദങ്ങളും നിറഞ്ഞതോടെ ഇഞ്ചുറി ടൈം നീണ്ടു.
ഇത് ആതിഥേയർക്കും തിരിച്ചടിയായി. ഒടുവിൽ 17ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കായി അൽജീരിയയുടെ തുരുപ്പുശീട്ട്. യുസുഫ് ബിലൈലിയുടെ ഷോട്ട് ഖത്തർ ഗോളി സാദ് അൽ ഷീബ് തടഞ്ഞെങ്കിലും, റീബൗണ്ട് കിക്ക് ബിലൈലി തന്നെ വലയിലാക്കി ടീമിന് വിജയം സമ്മാനിച്ചു.
അൽ തുമാമയിൽ ഖത്തറിെൻറയും, നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ കണ്ണീരിനുംമേൽ, അൽജീരിയയുടെ വിജയാഘോഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.