ഫിഫ അറബ് കപ്പ്: ഇന്നുമുതൽ ടിക്കറ്റ് നേടാം
text_fieldsദോഹ: അൽ തുമാമ സ്റ്റേഡിയത്തിൻെറ ഉദ്ഘാടന മത്സരത്തിൻെറ ആവേശത്തിൽ നിൽക്കുന്ന ഫുട്ബാൾ ആരാധകർക്ക് മുമ്പാകെ ഫിഫ അറബ് കപ്പിൻെറ അവസാന ഘട്ട ടിക്കറ്റ് വിൽപന പ്രഖ്യാപിച്ച് അധികൃതർ. ലോകകപ്പിനായി പണിപൂർത്തിയാക്കിയ മറ്റു രണ്ട് സ്റ്റേഡിയങ്ങളായ അൽബെയ്ത്, റാസ് അബൂ അബൂദ് എന്നിവ ഉൾപ്പെടെയുള്ള ഉദ്ഘാടന മത്സരങ്ങൾക്കും ആരാധകർക്ക് ഇന്ന് മുതൽ ടിക്കറ്റ് സ്വന്തമാക്കാം. ഫിഫ വെബ്സൈറ്റ് വഴി ഉച്ച 12 മുതൽ ടിക്കറ്റ് എടുക്കാമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ലോകകപ്പിെൻറ ഉദ്ഘാടനവേദിയായ അല്‍ ബെയ്ത്ത് സ്റ്റേഡിയവും പൂർണമായും കണ്ടെയ്നറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച റാസ് അബൂ അബൂദ് സ്റ്റേഡിയവും നിർമാണം പൂർത്തിയാക്കി കഴിഞ്ഞവയാണ്.
ഇവ നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പോടെ കായിക ലോകത്തിനാായി സമര്‍പ്പിക്കും. ഈ സ്റ്റേഡിയങ്ങളിലാണ് അറബ് കപ്പിെൻറ ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങള്‍ക്കുള്ള അവസാന റൗണ്ട് ടിക്കറ്റ് വില്പന നാളെ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടത്തിനാണ് ഇന്ന് തുടക്കംകുറിക്കുന്നത്. നേരത്തെ രണ്ട് ഘട്ടങ്ങളിലായി വിൽപന പൂർത്തിയാക്കി. FIFA.com/tickets എന്ന ലിങ്ക് വഴിയാവും ടിക്കറ്റുകൾ ലഭിക്കുക. ടൂർണമെൻറിലെ 32 മത്സരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും ലഭ്യമാകും. ക്വാര്‍ട്ടര്‍ ഫൈനൽ വരെയുള്ള മത്സരങ്ങള്‍ 25 റിയാല്‍ നിരക്കില്‍ ലഭ്യമാണ്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് നിരക്ക് കൂടും.
അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ബഹ്റൈനുമായി ഏറ്റുമുട്ടുമ്പോള്‍ റാസ് അബൂ അബൂദില്‍ യു.എ.ഇ സിറിയയെ നേരിടും.
ഒറ്റ ദിവസം തന്നെ രണ്ട് മത്സരങ്ങളും കാണാവുന്ന തരത്തിലാണ് മത്സര ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. പൊതു ഗതാഗത സൗകര്യം വഴി തന്നെ രണ്ട് സ്റ്റേഡിയങ്ങളിലേക്കുമെത്താം. അടുത്ത മാസം മധ്യത്തോടെ ദോഹ എക്സിബിഷന് സെൻററില്‍ വെച്ച് നേരിട്ടുള്ള ടിക്കറ്റ് വില്പനയും ആരംഭിക്കും.
ടിക്കറ്റിന് പുറമെ ഫാന്‍ ഐഡിയും കൂടിയെടുത്താല്‍ മാത്രമേ മത്സരപ്രവേശനം സാധ്യമാകൂ. തുമാമ സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഫാന്‍ ഐഡി വിജയകരമായി പരീക്ഷിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് ഫാന്‍ ഐഡിക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
FAC21.qa എന്ന ഇ-മെയില്‍ വിലാസം വഴിയാണ് ഫാന്‍ ഐഡിക്ക് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.