അതിരുകൾതാണ്ടി കാണികൾ ഒഴുകുന്നു
text_fieldsദോഹ: ഫിഫ അറബ് കപ്പ് ടൂർണമെൻറിനോടനുബന്ധിച്ച് ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി രാജ്യത്തെ ട്രാവൽ ഏജൻസികൾ. അറബ് കപ്പിൽ പന്ത് തട്ടുന്ന തങ്ങളുടെ രാജ്യങ്ങളുടെ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് പുറമേ, മേഖലക്ക് പുറത്തുനിന്നും സന്ദർശകർ ഒഴുകിയതായി ട്രാവൽ േമഖലയിൽ നിന്നുള്ളവർ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള യാത്രാ ബുക്കിങ്ങിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി പ്രമുഖ ട്രാവൽ ഏജൻസിയായ മിലാനോ ട്രാവൽ ജനറൽ മാനേജർ അലി ഥാബിത് പ്രാദേശിക ദിനപത്രമായ പെനിൻസുലയോട് പറഞ്ഞു. സൗദി അറേബ്യ, ഒമാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള ബുക്കിങ്ങുകളാണ് ഇവയിൽ അധികമെന്നും റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാൾ ആരാധകരും അറബ് കപ്പിന് സാക്ഷിയവാൻ വേണ്ടി മാത്രം ഖത്തറിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് മേഖലകളുടെ ചാമ്പ്യൻഷിപ് ആദ്യമായാണ് ഫിഫ സംഘടിപ്പിക്കുന്നത്. ആതിഥേയരായ ഖത്തറിനു പുറമെ മാറ്റുരക്കുന്ന 15 ടീമുകൾക്ക് പിന്തുണ നൽകാനായി അതിർത്തി കടന്ന് നിരവധി പേർ എത്തിയതായാണ് റിപ്പോർട്ടുകൾ. ടൂർണമെൻറിന് മുമ്പുള്ള മൂന്ന്-നാല് ദിവസങ്ങളിലായി അറബ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കുള്ള ബുക്കിങ്ങുകളിൽ വലിയ വർധനവാണ് കാണാനിടയായത്. അടുത്ത വർഷത്തെ ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയങ്ങൾ സന്ദർശിക്കുന്നതിനായി ഖത്തറിലെത്തുന്നവരുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി, ഒമാൻ എന്നിവക്ക് പുറമേ ജോർഡൻ, ഈജിപ്ത്, മൊറോക്കോ രാജ്യങ്ങളിൽനിന്നും ഖത്തറിലേക്കുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചിട്ടുണ്ട്. മേഖലക്ക് പുറത്ത്, ഉസ്ബക്കിസ്താൻ, റഷ്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ളവരും ഖത്തറിലെത്തുന്നുണ്ട് -അലി ഥാബിത് വിശദീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് അൽ മുഫ്ത ട്രാവൽ ആൻഡ് ടൂർസ് മാനേജർ ഖാലിദ് ലഖ്മൂഷ് പറഞ്ഞു. ഖത്തറിലെത്തുന്നവരിലധികവും അറബ് കപ്പ് മത്സരങ്ങൾക്കാണെന്നും കഴിഞ്ഞ 19 ദിവസത്തിനിടെ നിരവധി പേരാണ് ഖത്തറിലേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുന്നതെന്നും ലബനാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നാണ് അധികപേരെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഒമാൻ, ജോർഡൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നും കൂടുതലാളുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
അറബ് കപ്പിൽ ഇഷ്ട ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചതിനു പിന്നാലെ വരും ദിവസങ്ങളിൽ കൂടുതൽ ആരാധകർ എത്തുെമന്നാണ് പ്രതീക്ഷ. ഫുട്ബാൾ ടൂർണമെൻറിന് പുറമേ, ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുകയും അവധി ആസ്വദിക്കുകയും ചെയ്യുക, കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക എന്നിവയുടെ ഭാഗമായും നിരവധി പേർ ഖത്തറിലെത്തുന്നുണ്ട്. യാത്രാ നടപടികൾ വേഗത്തിലായതും നിയന്ത്രണങ്ങളില ഇളവുകളും ഇതിന് പ്രധാന കാരണമാണ്. അറബ് കപ്പിനോടനുബന്ധിച്ച് ഖത്തറിെൻറ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ് നിരവധി പാക്കേജുകളാണ് സന്ദർശകർക്കായി മുന്നോട്ട് വെച്ചിരിക്കുന്നത്. കോവിഡിെൻറ പുതിയ വകഭേദമായ ഒമിേക്രാൺ കണ്ടെത്തിയത് കാരണം യാത്രാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുകയും ഇക്കാരണത്താൽ നിരവധി പേർ ബുക്കിങ്ങുകളിൽ മാറ്റം വരുത്തുകയും ചെയ്തതായും ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ കൂടുതൽ ഇളവുകൾ നിലവിൽ വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഏജൻസികൾ പ്രതീക്ഷിക്കുന്നത്.
നാളെ മുതൽ നോക്കൗട്ട്
ഫിഫ അറബ് കപ്പിെൻറ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ നാളെ മുതൽ നോക്കൗട്ടിെൻറ ആവേശപ്പോരാട്ടം. ഓരേ ാഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. വെള്ളി, ശനി ദിവസങ്ങളിലായി അൽബെയ്ത്, അൽ തുമാമ, എജ്യൂക്കേഷൻ സിറ്റി, അൽ ജനൂബ് സ്റ്റേഡിയങ്ങളിലാണ് മത്സരം. ക്വാർട്ടറിൽ യു.എ.ഇയെ നേരിടുന്ന ഖത്തറിന് ജയത്തോടെ സെമിയിലെത്തിയാൽ മൊറോക്കോ - അൽജീരിയ മത്സരത്തിലെ വിജയികളാവും എതിരാളി.
ക്വാർട്ടർ ഫൈനൽ മത്സരക്രമം
ഡിസംബർ 10 -തുനീഷ്യ x ഒമാൻ (എജുക്കേഷൻ സിറ്റി) 6.00pm
ഡിസംബർ 10 -ഖത്തർ x യു.എ.ഇ (അൽ ബയ്ത്) 10.00pm
ഡിസംബർ 11- ഈജിപ്ത് x ജോർഡൻ (അൽ ജനൂബ്) 6.00pm
ഡിസംബർ 11 മൊറോക്കോ x അൽജീരിയ (അൽ തുമാമ) 10.00pm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.