ഫിഫ ക്ലബ് ലോകകപ്പ്: ഓക്ലൻഡ് സിറ്റി എഫ്.സി പിന്മാറി
text_fieldsദോഹ: ഫെബ്രുവരിയിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് ടൂർണമെൻറിൽ നിന്ന് ന്യൂസിലൻഡിൽ നിന്നുള്ള ഓക്ലൻഡ് സിറ്റി എഫ്.സി പിന്മാറി. കോവിഡ്-19 രോഗത്തെ തുടർന്ന് ന്യൂസിലൻഡ് സർക്കാർ നടപ്പാക്കുന്ന ക്വാറൻറീൻ നടപടികളുമായി ബന്ധപ്പെട്ടാണ് ടീമിെൻറ പിന്മാറ്റമെന്ന് ഫിഫ അറിയിച്ചു. 2021 ഫെബ്രുവരി ഒന്നു മുതൽ 11 വരെയാണ് ടൂർണമെൻറ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഓക്ലൻഡ് സിറ്റി എഫ്.സിയുടെ പിന്മാറ്റത്തോടെ ടൂർണമെൻറ് രണ്ടാം റൗണ്ട് മുതലായിരിക്കും ആരംഭിക്കുക.
ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് മണിക്ക് ഖലീഫ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഓക്ലൻഡ് സിറ്റി ടീമിെൻറ പങ്കാളിത്തവും ന്യൂസിലൻഡ് സർക്കാറിെൻറ ക്വാറൻറീൻ മാനദണ്ഡങ്ങളുമായും ബന്ധപ്പെട്ട് ന്യൂസിലൻഡ് ഫുട്ബാളും ഓഷ്യാനിയ ഫുട്ബാൾ കോൺഫെഡറേഷനും തമ്മിൽ ചർച്ചകൾ നടന്നെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ടൂർണമെൻറിെൻറ ഭാഗമാകുന്ന എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി ഫിഫയും ഖത്തർ ഗവൺമെൻറും സഹകരിച്ച് സമഗ്ര മെഡിക്കൽ സുരക്ഷ േപ്രാട്ടോകോളാണ് നടപ്പാക്കുന്നത്.
അൽ ദുഹൈൽ എസ്.സി, അൽ അഹ്ലി എസ്.സി, എഫ്.സി ബയേൺ മ്യൂണിക്, ഉൽസൻ ഹ്യൂണ്ടായ് എഫ്.സി, ടൈഗേഴ്സ് ഉനാൽ എന്നിവരാണ് ടൂർണമെൻറിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകൾ. തെക്കനമേരിക്കയിൽ നിന്നുള്ള ടീമിനെ ജനുവരി 30ന് നടക്കുന്ന കോപ്പ ലിബർട്ടോഡോറെസ് ഫൈനലിന് ശേഷം മാത്രമേ അറിയാൻ സാധിക്കു. ബ്രസീലിലെ സാവോ പോളോ കേന്ദ്രീകരിച്ചുള്ള പാൽമിറാസും സാേൻറാസും തമ്മിൽ മറാക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് കോപ്പ ലിബർട്ടോഡോെറസ് കലാശപ്പോരാട്ടം. സൂറിച്ചിൽ ജനുവരി 19ന് നടക്കുന്ന നറുക്കെടുപ്പിൽ ടൂർണമെൻറിെൻറ അവസാന ചിത്രം തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.