ബയേണിെൻറ കിരീട നേട്ടം
text_fieldsലോകകപ്പിനൊരുങ്ങുന്ന ഖത്തറിെൻറ മണ്ണിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക് കിരീടമണിഞ്ഞു. മെക്സിക്കന്‍ ക്ലബ് ടൈഗ്രസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചായിരുന്നു കിരീട നേട്ടം.
ഒളിമ്പിക്സ് സ്വർണത്തിളക്കം
ലോകകപ്പ് വേദി മാത്രമല്ല, കായിക കരുത്തിലും ഖത്തർ സൂപ്പർ പവറായി മാറിയ ഒളിമ്പിക്സ് വർഷമായിരുന്നു ഇത്. ടോക്യോ വേദിയായ ഒളിമ്പിക്സിൽ ഖത്തർ നേടിയത് രണ്ട് സ്വർണവും ഒരു വെള്ളിയുമായി ചരിത്രനേട്ടം. ജൂലൈ 31ന് വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഫാരിസ് ഇബ്രാഹീമിയുടെ സ്വർണത്തോടെയാണ് രാജ്യം അക്കൗണ്ട് തുറക്കുന്നത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഖത്തറിെൻറ ആദ്യ സ്വർണ നേട്ടമായി അത്. അടുത്ത ദിവസം, രാജ്യം കാത്തിരുന്ന അടുത്ത സ്വർണവുമെത്തി. ഹൈജംപിൽ പറക്കും മനുഷ്യൻ മുഅതസ് ബർഷിമിെൻറ വകയായിരുന്നു അത്. ഒരാഴ്ചക്കുശേഷം, ബീച്ച് വോളിബാളിൽ ശരീഫ് യൂനുസ്- അഹ്മദ് തിജാൻ സഖ്യം വെങ്കലം നേടി രാജ്യത്തിെൻറ അഭിമാനം വാനോളമുയർത്തി.
2030 ഏഷ്യൻ ഗെയിംസിന് വേദിയാവാൻ ഒരുങ്ങുന്ന ഖത്തറിന് കായിക ട്രാക്കിൽ പുതുശക്തിയായി മാറാനുള്ള ഊർജം പകരുന്നതായിരുന്നു ടോക്യോയിലെ നേട്ടങ്ങൾ. മെഡൽ ജേതാക്കൾക്ക് നൽകിയ വരവേൽപ്പും, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദരവുമെല്ലാമായി ഖത്തർ ഒളിമ്പിക്സ് വർഷത്തെ തങ്ങളുടേതാക്കി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.