ഫിഫ റാങ്കിങ്: ഖത്തർ 55ാമത്
text_fieldsദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പുറത്തുവന്നപ്പോൾ ഏറ്റവും മികച്ച കുതിപ്പ് നടത്തിയത് ഖത്തർ. ഈ ഡിസംബര്‍ 19ന് പുറത്തിറങ്ങിയ റാങ്കിങില്‍ ലോകതലത്തിൽ 55ാം സ്ഥാനത്താണ് ഖത്തർ. ഈ വര്‍ഷം മാത്രം 138 പോയൻറുകളാണ് ഖത്തര്‍ നേടിയത്. എ.എഫ്.സി ഏഷ്യന്‍ കപ്പ് കിരീടനേട്ടവും 2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനവുമാണ് റാങ്കിങ്ങില്‍ വലിയ മുന്നേറ്റം നടത്താന്‍ ഖത്തറിനെ സഹായിച്ചത്. ഈ വര്‍ഷം റാങ്കിങ്ങില്‍ 38 സ്ഥാനങ്ങളാണ് ഖത്തര്‍ മെച്ചപ്പെടുത്തിയത്.
വർഷത്തിെൻറ തുടക്കത്തിൽ ഏഷ്യന്‍ കപ്പിനു മുമ്പ് 93ാം സ്ഥാനത്തായിരുന്നു ഖത്തര്‍. റാങ്കിങ്ങില്‍ ഖത്തര്‍ കഴിഞ്ഞാല്‍ വലിയ മുേന്നറ്റം നടത്തിയത് അൽജീരിയയാണ്, 32 സ്ഥാനങ്ങളാണ് അൽജീരിയ മെച്ചപ്പെടുത്തിയത്. ജപ്പാന് 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നേറി. ഈ വര്‍ഷം ഖത്തര്‍ 25 മത്സരങ്ങള്‍ കളിച്ചതില്‍ 16 മത്സരങ്ങളില്‍ ജയിച്ചു. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. ഏഴുമത്സരങ്ങള്‍ പരാജയപ്പെട്ടു. ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ രാജ്യത്തിെൻറ ഏറ്റവും വലിയ വിജയം.
അതേസമയം, തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ടീം ഓഫ് ദ ഇയര്‍ പുരസ്കാരം ബെല്‍ജിയമാണ് സ്വന്തമാക്കിയത്. ഗള്‍ഫ് മേഖലയില്‍ ഒന്നാമതും ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തുമാണ് ഖത്തറുള്ളത്. ഏഷ്യയില്‍ ജപ്പാന്, ഇറാന്, ദക്ഷിണകൊറിയ, ആസ്ട്രേലിയ രാജ്യങ്ങളാണ് ഖത്തറിനു മുന്നിലുള്ളത്. ഏഷ്യന്‍ കപ്പിലെ കിരീടനേട്ടത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനവും ഗള്‍ഫ് കപ്പില്‍ സെമി വരെയെത്തിയ പ്രകടനവുമാണ് റാങ്കിങ്ങില്‍ അതേനില നിലനിര്‍ത്താന്‍ ഖത്തറിന് സഹായകമായത്. ഗള്‍ഫ് മേഖലയിലും ഏഷ്യന്‍ മേഖലയിലെ അറബ് രാജ്യങ്ങളിലും ഒന്നാംസ്ഥാനത്താണ് ഖത്തര്‍. സൗദി അറേബ്യ (67), ഇറാഖ് (70), യു.എ.ഇ (71), സിറിയ (79), ഒമാന്‍ (82), ലബനാന് (89), ജോർഡാന് (97), ബഹ്റൈന്‍ (99), ഫലസ്തീന് (106) രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അറബ് രാജ്യങ്ങളില്‍ 27ാം സ്ഥാനത്തുള്ള തുനീഷ്യയാണ് ഒന്നാമത്. അൽജീരിയ (35), മൊറോക്കോ (43), ഈജിപ്ത് (51) രാജ്യങ്ങള്‍ക്കു പിന്നിലാണ് ഖത്തര്‍. ജപ്പാനാണ് ഏഷ്യയില്‍ ഒന്നാമത്. 28ാമതാണ് ജപ്പാന്.
33ാമതാണ് ഇറാന്. ദക്ഷിണ കൊറിയ 40ാമത്. ആസ്ട്രേലിയ 42ാമത്. 108ാം സ്ഥാനത്താണ് ഇന്ത്യ. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാന്‍സ്, ബ്രസീല്‍ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് നാലാമതായി. ഉറുഗ്വെയ് അഞ്ചാമത്. ക്രൊയേഷ്യ, പോർചുഗല്‍, സ്പെയിന്, അര്‍ജൻറീന, കൊളംബിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.