ലോകകപ്പ് കാണാനെത്തുന്നവർക്ക് 15,000 താമസ സൗകര്യങ്ങൾകൂടി
text_fieldsദോഹ: 2022ൽ ലോകകപ്പ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർക്കായി കൂടുതൽ താമസ സൗകര്യം ഏർപ്പെടുത്തുന്നതി െൻറ ഭാഗമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഭരണവികസന തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെൻറ് ഹൗസിങ് വകുപ്പും പൊതു ധാരണപത്രം ഒപ്പുവെച്ചു. ഇതുപ്രകാരം ഇരുകക്ഷികളും യോജിച്ചുള്ള സംയുക്ത ടീം രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഉടമകളിൽനിന്ന് വാടക അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഇതി െൻറ ആദ്യഘട്ടത്തിൽ വിവിധ ടവറുകളിലും കെട്ടിടങ്ങളിലും റെസിഡൻഷ്യൽ കോംപ്ലക്സുകളിലുമായി പൂർണമായും ഫർണിഷ് ചെയ്ത 15,000 റൂമുകൾക്ക് സംയുക്ത സമിതി അംഗീകാരം നൽകി.
ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിന് റിയൽ എസ്റ്റേറ്റ് ഉടമകളുമായി കരാർ ഒപ്പുവെക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇതിൽ ചാമ്പ്യൻഷിപ് കാലയളവ്, ചാമ്പ്യൻഷിപ്പിന് ശേഷമുള്ള കാലയളവ് എന്നിവ ഉൾപ്പെടുമെന്നും കമ്മിറ്റി പറഞ്ഞു. പദ്ധതിയുടെ പ്രഥമഘട്ടം പൂർത്തിയാക്കുന്നതിൽ സന്തോഷമുണ്ടെന്ന് തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ പറഞ്ഞു.
ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തുന്നവർക്ക് സുരക്ഷിത താമസമൊരുക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ റിയൽ എസ്റ്റേറ്റ് ഉടമകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പിന് രണ്ടുവർഷം മുമ്പ് തന്നെ ആയിരക്കണക്കിന് ഹൗസിങ് യൂനിറ്റുകൾ തയാറാക്കാനായി. തൊഴിൽ മന്ത്രാലയവുമായുള്ള സഹകരണത്തി െൻറ ഫലമാണിതെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.