ഫിഫ ലോകകപ്പ് സാംസ്കാരിക മേഖലയിലെ പാലം
text_fieldsദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പ് മിഡില്‍ഈസ്റ്റിനെ ലോകവ ുമായി സാംസ്കാരിക മായി ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സുപ്രീംകമ്മി റ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി. സമാധാനത്തിനും വികസനത്തിനുമായി കായികം–രാജ്യാന്തര ദിനത്തോടനുബന്ധിച്ച് ന്യുയോര്‍ക്കില്‍ യുഎന്നിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധിസംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. ഖത്തര്‍ ലോകകപ്പ് ഏറ്റവും മികവുറ്റ അനുഭവമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. ലോകകപ്പിനായി നടപ്പാക്കുന്ന അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍, പ്രവാസി തൊഴിലാളികളുടെ അവ കാശസംരക്ഷണം ഉറപ്പാക്കാന്‍ രാജ്യം സ്വീകരിക്കുന്ന നടപടികള്‍ എന്നിവയെക്കുറിച്ചും അല്‍തവാദി വിശദീക രിച്ചു.
യുഎന്നിലെ മൊണാകോ സ്ഥിരംപ്രതിനിധിസംഘം, യുഎന്‍ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ വകുപ്പ്, യുഎന്‍ സാമ്പത്തിക സാമൂഹ്യകാര്യ വകുപ്പ്, യുഎന്‍ ഓഫീസ് ഫോര്‍ പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവയുടെ സഹകരണത്തോടെ യുഎന്‍ ആസ്ഥാനത്തായിരുന്നു പരിപാടി. യുഎന്നിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിന്‍ ആല്‍ഥാനി അതിഥികളെ സ്വാഗതം ചെയ്തു. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായി ഖത്തര്‍ ലോകകപ്പിന് ആ തിഥ്യമേകുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അറബ് ലോകത്തിനും മേഖലക്കും ഇത് വലിയ അവസരമാണ് സമ്മാനിക്കുന്നത്. ദേശീയ കായികദിനം കൊണ്ടാടുന്ന ചുരുക്കംചില രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. വനിതക ളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതില്‍ കായികം നിര്ണായകപങ്കുവഹിക്കുന്നുണ്ടെന്ന് ഖത്തര്‍ ഉ റച്ചുവിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന അഹ്മദ്, യുഎന്നിലെ മൊണാക്കോയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ഇസബല്ലെ പികോ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.