Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫ ലോകകപ്പ്​:...

ഫിഫ ലോകകപ്പ്​: ടിക്കറ്റ്​ ബുക്കിങ്​ അവസാന മണിക്കൂറിലേക്ക്​

text_fields
bookmark_border
ഫിഫ ലോകകപ്പ്​: ടിക്കറ്റ്​ ബുക്കിങ്​ അവസാന മണിക്കൂറിലേക്ക്​
cancel

ദോഹ: വിശ്വമേളയുടെ ടിക്കറ്റ്​ ഉറപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം സമയം. ലോകകപ്പിന്‍റെ ആദ്യ ഘട്ട ടിക്കറ്റ്​ ബുക്കിങ്​ ഫെബ്രുവരി എട്ട്​ ഉച്ചക്ക്​ ഒന്നോടെ (ഖത്തർ സമയം) അവസാനിക്കും. ജനുവരി 19നാണ്​ വിവിധ വിഭാഗങ്ങളിലെ ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചത്​. https://www.fifa.com/tickets വെബ്​സൈറ്റ്​ വഴിയാണ്​ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ബുക്ക്​ ചെയ്യാൻ കഴിയുക.

ബുക്കിങ്​ ആരംഭിച്ച്​ ആദ്യ 24 മണിക്കൂറിൽ 12 ലക്ഷം പേരായിരുന്നു ടിക്കറ്റിനായി രജിസ്​റ്റർ ചെയ്തതത്​.

പിന്നീട്​, ഒരാഴ്ചകൊണ്ട്​ 27 ലക്ഷം ​പേരും അപേക്ഷ നൽകി. ഖത്തർ, അർജന്‍റീന, ഇംഗ്ലണ്ട്​, മെക്സികോ, അമേരിക്ക, സ്​പെയിൻ, ജർമനി, യു.എ.ഇ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യക്കാരാണ്​ ടിക്കറ്റ്​ ബുക്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്​.

ലോകകപ്പ്​ ഫൈനൽ ഉൾപ്പെടെ 64 മത്സരങ്ങൾക്കായി നീക്കിവെച്ച 30 ലക്ഷം ടിക്കറ്റുകളിൽ 10 ലക്ഷം ടിക്കറ്റുകളാണ്​ ആദ്യ ഘട്ടത്തിൽ കാണികൾക്ക്​ ലഭ്യമാവുക.

ഫെബ്രുവരി എട്ടിന്​ ബുക്കിങ്​ ക്ലോസ്​ ചെയ്യുന്നതിനു പിന്നാലെ, മാർച്ച്​ എട്ടു​ മുതൽ റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റിന്​ അവകാശികളെ തെരഞ്ഞെടുക്കും.

ഇ -മെയിൽ വഴി അറിയിക്കുന്നത്​ അനുസരിച്ച്​ ഓൺലൈനിൽ പണമടച്ച്​ ടിക്കറ്റ്​ ഉറപ്പിക്കുന്നതാണ്​ സംവിധാനം. ഖത്തർ റെസിഡന്‍റിന്​ ബാങ്കുകളുടെ വിസ കാർഡ്​ വഴി മാത്രമാവും പണം അടക്കാൻ കഴിയുക. ഖത്തറിന്​ പുറത്തുനിന്നും ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്ക്​ വിസ കാർഡിന്​ പുറമെ, മറ്റ്​ പേ​െമന്‍റ്​ കാർഡുകൾ വഴിയും പണമടക്കാവുന്നതാണ്​.

വ്യക്​തിഗത മാച്ച്​ ടിക്കറ്റ്​, ടീം സ്​പെസിഫിക്​ ടിക്കറ്റ്​ സീരീസ്​, ഫോർ സ്​റ്റേഡിയം ടിക്കറ്റ്​ സീരീസ്​ എന്നീ മൂന്നു​ വിഭാഗങ്ങളിലായാണ്​ ടിക്കറ്റ്​ ബുക്കിങ്ങുള്ളത്​. ഒരു മത്സരത്തിന്​ ഒരാൾക്ക്​ ആറ്​ ടിക്കറ്റുകൾ വരെ ബുക്ക്​ ചെയ്യാം. എന്നാൽ, ടൂർണമെന്‍റിലുടനീളം 60 ടിക്കറ്റുകൾ വരെ മാത്രമേ ബുക്ക്​ ചെയ്യാൻ കഴിയുകയുള്ളൂ. കുടുംബത്തിനും, സൂഹൃത്തുക്കൾക്കുമായി ടിക്കറ്റ്​ ബുക്ക്​ ചെയ്ത്​ ലോകകപ്പ്​ ആസ്വാദ്യകരമാക്കാൻ ഫിഫ ആഹ്വാനം ചെയ്യുന്നു.

വ്യക്തിഗത മാച്ച്​ ടിക്കറ്റ്​ വിഭാഗത്തിൽ കാറ്റഗറി നാലിൽ 40 റിയാലാണ്​ ടിക്കറ്റ്​ വില. ഖത്തർ റെസിഡന്‍റിന്​ മാത്ര​േമ​ ഈ ടിക്കറ്റ്​ ലഭ്യമാവൂ. ഈ വിഭാഗത്തിൽ പ്രീക്വാർട്ടർ മത്സരത്തിന്​ 70ഉം, ക്വാർട്ടർ ഫൈനൽ മത്സരത്തിന്​ 300ഉം, സെമി ഫൈനൽ മത്സരത്തിന്​ 500ഉം, ലൂസേഴ്​സ്​ ഫൈനലിന്​ 300ഉം, ഫൈനലിന്​ 750ഉം റിയാലാണ്​ നിരക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup
News Summary - FIFA World Cup: Ticket booking to last hour
Next Story