കൗൺസിൽ തെരഞ്ഞെടുപ്പിൽ നിന്ന് 50 സ്ഥാനാർഥികൾ പിൻവാങ്ങി
text_fieldsദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൽനിന്ന് രണ്ടു വനിതകൾ ഉൾപ്പെടെ 50 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. ഇതോടെ, ഒക്ടോബർ രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളവരുടെ എണ്ണം 234 ആയി. 26 സ്ത്രീകൾ ഉൾപ്പെടെയാണിത്. 284 പേരായിരുന്നു നേരേത്ത മത്സര രംഗത്തുണ്ടായിരുന്നത്. വെള്ളിയാഴ്ചയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.
മൂന്നാം നമ്പർ ഇലക്ട്രൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക പിൻവലിച്ചത്. അഞ്ചു പേരാണ് വോട്ടെടുപ്പിന് 10 ദിവസം ബാക്കിനിൽക്കെ മത്സരരംഗത്തുനിന്ന് പിൻവാങ്ങിയത്. ഇതോടെ ഇവിടെ 10 പേർ തമ്മിലായി പോരാട്ടം. വിവിധ കാരണങ്ങളാലാണ് സ്ഥാനാർഥികളുടെ പിന്മാറ്റമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല മണ്ഡലങ്ങളിലെയും പൊതുതാൽപര്യംകൂടി പരിഗണിച്ചാണ് കൂടുതൽ പേരുടെയും പിന്മാറ്റം. ചില മണ്ഡലങ്ങളിൽ ശക്തനും ജനസ്വാധീനമുള്ള എതിരാളിയുമെത്തുന്ന സാഹചര്യത്തിൽ വോട്ടർമാരുടെയും പൊതു താൽപര്യവും പരിഗണിച്ച് എതിരാളികളിൽ പലരും പിൻവാങ്ങുന്നു.
മറ്റുചിലർ മത്സരിക്കാൻ വേണ്ടത്ര തയാറെടുപ്പുണ്ടായില്ലെന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് പിന്മാറുന്നത്. പരിചയക്കുറവ് തിരിച്ചടിയാവുമെന്ന വിശ്വാസത്തിലും ചിലർ മത്സരരംഗത്തുനിന്നു മാറിനിൽക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചതോടെ, കടുത്ത മത്സരം ഒഴിവാക്കാൻ മണ്ഡലങ്ങളിലെ ഏറ്റവും ശക്തനായ സ്ഥാനാർഥിക്കുവേണ്ടി ചിലരും പിൻവാങ്ങുന്നുണ്ട്.
പത്ര, ദൃശ്യ മാധ്യമങ്ങൾ, റേഡിയോ, സമൂഹമാധ്യമങ്ങൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങി വിവിധ മേഖലകളിലായി പ്രചാരണം മുറുകുേമ്പാൾ ഓരോ സ്ഥാനാർഥിയുടെയും മികവും കരുത്തും വ്യക്തമായി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.