ഓട്ടിസം ദിനത്തിൽ കുട്ടികൾക്കൊപ്പം ഫിൻഖ്യൂ സംഗമം
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ (ഫിൻഖ്യൂ), ഹോപ് ഖത്തറിനൊപ്പം ഓട്ടിസം ദിനം ആഘോഷിച്ചു.പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ കേന്ദ്രമായ 'ഹോപ് ഖത്തർ' ഫിൻഖ്യൂ പ്രതിനിധികൾ സന്ദർശിച്ചു.
ടീം വാംഅപ് സെഷനുകൾ, ഔട്ട്ഡോർ ആക്ടിവിറ്റി, ടഗ് ഓഫ് പീസ്, ഹാൻഡ് പെയിന്റിങ്, ടാലന്റ് ഡിസ്പ്ലേ തുടങ്ങി നിരവധി രസകരമായ ഗെയിമുകളും സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും ആത്മവിശ്വാസം വർധിപ്പിക്കുന്ന വിധത്തിലുമായിരുന്നു മത്സരങ്ങൾ തയാറാക്കിയത്. ഒക്യുപേഷനൽ തെറപ്പിസ്റ്റ് ജയകുമാർ വാഗമൺ വെബിനാർ നടത്തി.
ഫിൻഖ്യൂ അംഗങ്ങളായ നിഷാമോൾ, രജിത, എലിസബത്ത്, ദയാന, ചാന്ദ്നി, ജയലക്ഷ്മി, അശ്വതി, റീന, ലിംഗോൺ, കെൻസൺ, ചാൾസ്, ഹോപ്പിൽനിന്നുള്ള ഡോ. രാജീവ്, ഷെറിൽ, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.