ധനമന്ത്രിയെ നീക്കി; വാണിജ്യ വ്യവസായ മന്ത്രിക്ക് ചുമതല
text_fieldsദോഹ: അറസ്റ്റ് വാറൻറ് നേരിടുന്ന സാമ്പത്തികകാര്യ മന്ത്രി അലി ശരീഫ് അൽ ഇമാദിയെ പദവിയിൽനിന്ന് നീക്കി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ 2021ലെ ഒന്നാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണിത്. വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരിക്കാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഇത് നിലവിൽ വരും.
അലി ശരീഫ് അല്‍ ഇമാദിക്കെതിരെ കഴിഞ്ഞദിവസമാണ് അറ്റോണി ജനറല്‍ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. പൊതുസ്വത്ത് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം, മന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം. 2013 മുതല്‍ ധനമന്ത്രിയുടെ ചുമതല വഹിക്കുന്നത് അല്‍ ഇമാദിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.