ഗസ്സയിലെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി
text_fieldsദോഹ: ഖത്തറിെൻറ മേൽനോട്ടത്തിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിലെ അർഹരായ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ സമിതി അധ്യക്ഷൻ അംബാസഡർ മുഹമ്മദ് അൽ ഇമാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി (ക്യു.എഫ്.എഫ്.ഡി) സഹകരിച്ച് അർഹരായ ഒരുലക്ഷം കുടുംബങ്ങൾക്ക് 100 ഡോളർ വീതമാണ് സാമ്പത്തിക സഹായം നൽകുന്നത്.
സാമൂഹിക വികസന മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ കീഴിലായിരിക്കും സാമ്പത്തിക സഹായ വിതരണമെന്നും അൽ ഇമാദി നേരത്തേ അറിയിച്ചിരുന്നു.
ഒരുലക്ഷം കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണത്തിന് ശേഷം കോവിഡ് -19നെ തുടർന്ന് ദുരിതത്തിലായ സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത 70,000 കുടുംബങ്ങൾക്ക് 100 ഡോളർ വീതം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോവിഡ് -19 പശ്ചാത്തലത്തിൽ ഗുണഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് മതിയായ സുരക്ഷ മുൻകരുതലുകളോടെ ഗസ്സയിലെ ബന്ധപ്പെട്ട സർക്കാർ അതോറിറ്റികളുമായി സഹകരിച്ചാണ് പണം വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.