ഫിൻക്യൂ നഴ്സസ് ദിനാഘോഷം
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ ‘ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ’ (ഫിൻക്യു) നഴ്സസ് ദിനാഘോഷം അഷ്ബാൽ ഇന്റർനാഷനൽ സ്കൂൾ ഹാളിൽ നടന്നു. ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ആഘോഷം വൈവിധ്യമാർന്ന കലാപരിപാടികളാൽ സമ്പന്നമായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ ഫിൻക്യു ജനറൽ സെക്രട്ടറി നിഷമോൾ സലാം സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്രിട്ടീഷ് കൗൺസിൽ ഡയറക്ടർ ഡോ. വസീം, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മാനേജിങ് കമ്മിറ്റി അംഗം പർവീന്ദർ ബുർജി എന്നിവർ സംസാരിച്ചു. ഫിൻക്യുവിന്റെ ന്യൂസ് ലെറ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു. എക്സി.വൈസ് പ്രസിഡന്റ് ജമേഷ് ജയിംസ് ചടങ്ങ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ശാലിനി നന്ദി പറഞ്ഞു. വേൾഡ് ടോസ്റ്റ് മാസ്റ്റർ ജേതാവ് നിഷ ശിവരാമൻ ‘നേതൃത്വവും ആശയവിനിമയവും’ എന്ന വിഷയത്തിൽ സംസാരിച്ചു. ‘കനൽ ഖത്തർ’ അവതരിപ്പിച്ച സംഗീത നിശയും ഫിൻക്യു ബാൻഡിന്റെ നൃത്തസന്ധ്യയും പരിപാടിക്ക് മിഴിവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.