Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം പറന്നു

text_fields
bookmark_border
KMCC-Flight
cancel

റാസല്‍ഖൈമ: അനിശ്​ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ 159 യാത്രക്കാരുമായി കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനം റാസല്‍ഖൈമയില്‍ നിന്ന് ബുധനാഴ്ച്ച വൈകുന്നേരം 6.30ന് പറന്നുയര്‍ന്നു. ചൊവ്വാഴ്ച്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് ‘സാങ്കേതികത്വത്തി​​െൻറ’ പേരില്‍ 36 മണിക്കൂര്‍ വൈകി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

അതേസമയം, കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 19 യാത്രക്കാർക്ക്​ നാട്ടിലേക്ക്​ തിരിക്കാനായില്ല. വിമാനത്തിൽ മൂന്ന്​ കുഞ്ഞുങ്ങളും ഉൾപെടുന്നു. യു.എ.ഇയില്‍ കെ.എം.സി.സി നടത്തുന്ന 30 സര്‍വീസുകളില്‍ ആദ്യത്തേതാണിത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലെത്തി ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍, ജോലി നഷ്​ടപ്പെട്ടവര്‍ തുടങ്ങിയവർ വിമാനത്തിലുണ്ട്​. യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാർ​േട്ടഡ്​ വിമാനമാണിത്​. 

വിമാനം ചൊവ്വാഴ്​ച പുറപ്പെടുമെന്ന്​ അറിയിച്ചതിനെ തുടർന്ന്​ ഉച്ചക്ക്​ രണ്ട്​ മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, രാത്രിയായിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്ന്​ ഒമ്പത്​ മണിയോടെ ഇവരെ ഹോട്ടലിലേക്ക്​ മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsflight servicemalayalam newslockdown
News Summary - First charterd flight of kmcc-Gulf news
Next Story