സുരക്ഷയിൽ ഫസ്റ്റ് ക്ലാസ്
text_fieldsദോഹ: ലോകകപ്പിെൻറ ട്രയൽ റൺ എന്ന നിലയിൽ ഫിഫ അറബ് കപ്പിലെ ഓരോ സജ്ജീകരണങ്ങളും വൻവിജയമായത് സംഘാടകരിൽ വർധിത ആത്മവിശ്വാസം നൽകുന്നു. അതിൽ ഏറ്റവും പ്രബലമാണ് ഫിഫ അറബ് കപ്പിനായി തയാറാക്കിയ സുരക്ഷാ സംവിധാനങ്ങളുടെ വിജയം. 19 ദിവസം നീണ്ടുനിന്ന, 16 ടീമുകളുടെ പങ്കാളിത്തമുള്ള ചാമ്പ്യൻഷിപ്പിനായി ഒരുക്കിയ ക്രമീകരണങ്ങൾ സമ്പൂർണ വിജയമായതോടെ, ലോകകപ്പ് ഫുട്ബാളിന് ഖത്തര്‍ പൂര്‍ണ സജ്ജമെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു.
സംഘാടന മികവിനൊപ്പംതന്നെ അത്യാധുനികവും പഴുതടച്ചതുമായ സുരക്ഷാ ക്രമീകരണങ്ങള്‍കൊണ്ട് ലോകരാജ്യങ്ങളുടെ കൈയടി നേടുന്നതായിരുന്നു ഖത്തറിെൻറ സംവിധാനങ്ങളെന്ന് ലോകകപ്പ് സുരക്ഷാ വിഭാഗങ്ങളുടെ ചുമതലയുള്ള ക്യാപ്റ്റൻ ഹമദ് അബ്ദുല്ല അൽ സുലൈതി പറയുന്നു. വിവിധ സുരക്ഷാ വിഭഗങ്ങളെയും വകുപ്പുകളെയും സേനകളെയും ഒരുകുടക്കീഴിലായി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപറേഷൻസ് കമ്മിറ്റിക്കു (എസ്.എസ്.ഒ.സി) കീഴിലായിരുന്നു അറബ് കപ്പിെൻറ സുരക്ഷയെല്ലാം ഏകോപിപ്പിച്ചത്.
അറബ് കപ്പ് മത്സരങ്ങള്‍ ചെറിയ സുരക്ഷാവീഴ്ചകള്‍ പോലുമില്ലാതെ ആസൂത്രിതമായാണ് നടത്തിയത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി നടപ്പാക്കുന്ന ഏകീകൃത കമാന്‍ഡ് കണ്ട്രോള് സെന്റര്‍ ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അറബ് കപ്പില്‍
ഈ സംവിധാനം വന്‍ വിജയമായതോടെ, ലോകകപ്പിെൻറ ഒരുക്കങ്ങൾക്കും വർധിച്ച ആത്മവിശ്വാസമായി മാറി -ക്യാപ്റ്റൻ ഹമദ് അബ്ദുല്ല അൽ സുലൈതി വ്യക്തമാക്കി.
അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കും മത്സരങ്ങള്‍ക്കും ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് ലോകകപ്പിനായി സംഘാടകരുടെ പദ്ധതി ഒരുക്കിയത്. ഇത്തരത്തില്‍ ലഭിച്ച അനുഭവ സമ്പത്തുകൂടി ഉപയോഗിച്ച് ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള കെട്ടുറപ്പോടെ സുരക്ഷാ ടീമിനെ പരിശീലിപ്പിച്ചു. വിവിധ ലോകരാജ്യങ്ങളുമായുള്ള സഹകരണവും ലോകകപ്പ് സമയത്ത് ഗുണം ചെയ്യും. ഇന്റര്‍പോളുമായി പ്രോജക്ട് സ്റ്റേഡിയ എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന സഹകരണം ഇതില്‍ പ്രധാനമാണ്. അറബ് കപ്പിന് സുരക്ഷയൊരുക്കിയതിലുള്ള വന്‍ വിജയം ആത്മവിശ്വാസം ഉയര്‍ത്തുന്നതായി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ക്യാപ്റ്റന്‍ നാസര്‍ അഹ്മദ് അല്‍ സയേറ പറഞ്ഞു.
അറബ് കപ്പ് കാര്യങ്ങൾ വിലയിരുത്താനും പിഴവുകൾ കണ്ടെത്തി തിരുത്താനുമുള്ള അവസരമായതായി എസ്.എസ്.ഒ.സി ബ്രോൺസ് പ്രോഗ്രാം സൂപ്പർവൈസർ ക്യാപ്റ്റൻ അബ്ദുല്ല ദർവിഷ് പറഞ്ഞു. വിവിധ സ്റ്റേഡിയങ്ങളിലെ ഗേറ്റ് സെക്യൂരിറ്റി കേഡർമാർ മുതൽ എല്ലാ വിഭാഗങ്ങൾക്കും മികച്ച പരിചയമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രധാനമായത് വേഗതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.