പരിക്കേറ്റ ഫലസ്തീനികളുടെ ആദ്യസംഘം ദോഹയിൽ
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളുടെ ആദ്യ സംഘം വിദഗ്ധ ചികിത്സകൾക്കായി തിങ്കളാഴ്ചയോടെ ദോഹയിലെത്തി. അമിരി എയർഫോഴ്സിന്റെ പ്രത്യേകം സജ്ജീകരിച്ച മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പറന്നത്. പരിക്കേറ്റ ഫലസ്തീനികളെ ആംബുലൻസിൽ എത്തിച്ചായിരുന്നു വിമാനത്തിൽ കയറ്റിയത്.
ഇവരെ സ്വീകരിക്കുന്നതും വിമാനത്തിലേക്ക് മാറ്റുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ അൽ ഖാതിറാണ് ഇക്കാര്യം അറിയിച്ചത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരം യുദ്ധത്തിൽ പരിക്കേറ്റ 1500 ഫലസ്തീനികളുടെ ചികിത്സയും 3000ത്തോളം അനാഥ മക്കളുടെ സംരക്ഷണവും ഖത്തർ ഏറ്റെടുത്തിരുന്നു. ഈജിപ്തുമായി സഹകരിച്ചാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.